മാർ സ്ലീവാ മെഡിസിറ്റി ജനം ഹൃദയത്തിലെറ്റെടുത്തപ്രസ്ഥാനം; മാർ ജോസഫ് കല്ലറങ്ങാട്ട്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലാ ജനം ഹൃദയത്തിലെറ്റെടുത്ത
പ്രസ്ഥാനമാണെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്
പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി ആശീർവദിച്ചതിന്റെ ഒന്നാം
വാർഷികത്തോടനുബന്ധിച്ചു മെഡിസിറ്റി ചാപ്പലിൽ വിശുദ്ധ കുർബാന
അർപ്പിച്ചു വചന സന്ദേശം നൽകുകയായിരുന്നു പിതാവ്. കഴിഞ്ഞ
ഒരു വർഷം ഒന്നിച്ചു പ്രവർത്തിച്ച് ആശുപത്രിയിൽ എത്തിയ
എല്ലാവരെയും സഹോദരങ്ങളായി കരുതി. ചേർപ്പുങ്കൽ പ്രദേശത്തു
മെഡിക്കൽ വിദ്യാഭ്യാസം നല്കാൻ പാലാ രൂപതയുടെ സ്വന്തമായ
മെഡിസിറ്റിക്കു സാധിച്ചു എന്നും ബിഷപ് അഭിപ്രായപ്പെട്ടു.
ആശുപത്രിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, രാവിലെ 6.30 ന്
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രി
അങ്കണത്തിൽ പതാകയുയർത്തുകയും അതിനുശേഷം ആശുപത്രി
ചാപ്പലിൽ പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞത ബലി
അർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ, നിർധന
രോഗികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പേട്രൻസ് കെയർ,
അഭിവന്ദ്യ പിതാവ് എക്സിക്യൂട്ടീവ് ഡയറക്ടർ മോൺസിഞ്ഞോർ
എബ്രഹാം കൊല്ലിത്താനത്തുമലയിലിനു നൽകി ഉദ്‌ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി
ചികിത്സ എത്തിക്കുക എന്ന മഹത്തായ ലക്‌ഷ്യം മുന്നിൽകണ്ട് രൂപം
നൽകിയ പദ്ധതിയാണ് പേട്രൻസ് കെയർ എന്നും ഇതിനോടകം തന്നെ
200 ഡയാലിസിസും ഒരു ശസ്ത്രക്രിയയും സൗജന്യമായി നല്കാൻ
തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയുടെ ടെലിവിഷൻ പരസ്യം ബിഷപ്
അനാവരണം ചെയ്തു. ആശുപതിയുടെ ഇതുവരെയുള്ള വളർച്ചയെ
പ്രശംസിച്ച പിതാവ്, പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച
മാനേജ്മെന്റ്, ഡോക്‌ടർമാർ, നഴ്സുമാർ, മറ്റു സ്റ്റാഫുകൾ എന്നിവരെ
മികച്ച സേവനം കാഴ്ചവച്ചതിന് അഭിനന്ദിക്കുകയും തുടർന്നും
വിശ്വസ്തതയും വിവേകവും മൂലക്കല്ലുകളാക്കി ഏറ്റവും നല്ല
രോഗീപരിചരണം നല്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും
ചെയ്തു. 2000 പേർക്ക് ജോലി നൽകാൻ കഴിയുന്ന രീതിയിൽ

ആശുപത്രിയെ വളർത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തിനായി
ഏവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സേവനത്തിൽ
നിന്ന് മാത്രമാണ് മനുഷ്യന് ആത്മസംതൃപ്തി ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ ആതുര ശുശ്രുഷ കേന്ദ്ര സ്ഥാനത് നിറുത്തി,
ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ചുനിന്ന് സേവിക്കുക, പങ്കിടുക,
സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി ഏവരും ഒരുമിച്ച്
പരിശ്രമിക്കണമെന്നും പിതാവ് ഓർമ്മിപ്പിച്ചു.
ചടങ്ങിൽ പാലാ രൂപത മുൻ ബിഷപ് മാർ ജോസഫ്
പള്ളിക്കാപ്പറമ്പിൽ, രൂപത പ്രൊക്യൂറേറ്റർ ഫാ. ജോസ്
നെല്ലിക്കത്തെരുവിൽ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ലിസി
തോമസ് എന്നിവർ സന്നിഹിതരായിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •