ജയിലില്‍ സ്വപ്നയ്ക്ക് എന്‍ ഐ എയുടെ സ്മാര്‍ട്ട് ഫോണുണ്ട്; പക്ഷേ, അത് കാണുന്നതുപോലും ച​തു​ര്‍​ത്ഥി​യാ​ണ്…

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തി​രു​വ​ന​ന്ത​പു​രം​:​ ​ജയിലില്‍ സ്വപ്നയ്ക്ക് പുറത്തേക്ക് വിളിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണ്‍ എന്‍ ഐ എ നല്‍കിയിട്ടുണ്ട്. പക്ഷേ, ആ ഫോണ്‍ കാണുന്നതുതന്നെ സ്വപ്നയ്ക്ക് ച​തു​ര്‍​ത്ഥി​യാ​ണ്. ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ന്‍​സി​യു​ടെ​ ​(​എ​ന്‍.​ഐ.​എ​)​ ​ക​ര്‍​ശ​ന​ ​നി​രീ​ക്ഷ​ണം തന്നെ കാരണം.


സ്വപ്നയ്ക്ക് നല്‍കിയിട്ടുളള ഫോണില്‍ നിന്ന് ​മൂ​ന്ന് ​ന​മ്ബ​റു​ക​ള്‍​ ​മു​ന്‍​കൂ​റാ​യി​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്ത് ​വി​ളി​ക്കാം.​ ​മ​റ്റൊ​രു​ ​ന​മ്ബ​റി​ലേ​ക്കും​ ​വി​ളി​ക്കാ​നാ​വി​ല്ല.​ ​പ​ക്ഷേ,​ ​ഈ​ ​സൗ​ക​ര്യം​ ​പൂ​ര്‍​ണ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.​ ​പു​റ​ത്തേ​ക്കു​ ​വി​ളി​ക്കാ​ന്‍​ ​ന​ല്‍​കി​യ​ത് ​ഭ​ര്‍​ത്താ​വി​ന്റെ​യും​ ​മ​ക​ളു​ടെ​യും​ ​ഓ​രോ​ ​ന​മ്ബ​റു​ക​ള്‍​ ​മാ​ത്രം.​ ​ഫോ​ണി​ലേ​ക്ക് ​ഇ​ന്‍​ക​മിം​ഗ് ​സൗ​ക​ര്യ​മി​ല്ല.​ ​സ്വ​പ്ന​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്തി​ട്ടു​ള്ള​ ​ന​മ്ബ​റു​ക​ളും​ ​ഫോ​ണ്‍​വി​ളി​ക​ളു​ടെ​ ​ദൈ​ര്‍​ഘ്യ​വും​ ​അ​ട​ക്ക​മു​ള്ള​ ​വി​വ​ര​ങ്ങ​ള്‍​ ​എ​ന്‍.​ഐ.​എ​ ​എ​സ്.​പി​ ​രാ​ഹു​ലി​ന് ​ജ​യി​ല്‍​ ​വ​കു​പ്പ് ​എ​ല്ലാ​ ​ദി​വ​സ​വും​ ​കൈ​മാ​റു​ന്നു​ണ്ട്.​ ​ഇ​ക്കാ​ര്യം​ ​ഡി.​ഐ.​ജി​ ​സാം​ ​ത​ങ്ക​യ്യ​ന്‍​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ​ഋ​ഷി​രാ​ജ് ​സിം​ഗി​ന്റെ​ ​ഉ​ത്ത​ര​വ്.

സ്വ​പ്ന​യെ​ ​തൃ​ശൂ​രി​ലെ​ ​വ​നി​താ​ ​ജ​യി​ലി​ലെ​ത്തി​ച്ചി​ട്ട് ​ദി​വ​സ​ങ്ങ​ളേ​ ​ആ​യി​ട്ടു​ള്ളൂ.​ ​നെ​ഞ്ചു​വേ​ദ​ന​യു​ണ്ടെ​ന്ന് ​അ​റി​യി​ച്ച​പ്പോ​ള്‍​ ​ജ​യി​ല്‍​ ​മെ​ഡി​ക്ക​ല്‍​ ​ഓ​ഫീ​സ​റെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​പ​രി​ശോ​ധി​പ്പി​ച്ചു.​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റു​ന്ന​താ​ണ് ​ന​ല്ല​തെ​ന്നാ​ണ് ​ഡോ​ക്ട​ര്‍​ ​നി​ര്‍​ദ്ദേ​ശി​ച്ച​ത്.​ ​ഇ​തു​പ്ര​കാ​ര​മാ​ണ് ​മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യ​തെ​ന്നാ​ണ് ​ജ​യി​ല്‍​ ​അ​ധി​കൃ​ത​രു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ അ​തി​സു​ര​ക്ഷാ​ ​ജ​യി​ലി​ല്‍​ ​ക​ഴി​യു​ന്ന​ ​കെ.​ടി.​ ​റ​മീ​സി​നും​ ​ഇ​തേ​സ​മ​യം​ ​വ​യ​റു​വേ​ദ​ന​യു​ണ്ടാ​യ​തി​ല്‍​ ​അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് ​ജ​യി​ല്‍​വ​കു​പ്പി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.സ്വ​പ്ന​യു​ടെ​യും​ ​റ​മീ​സി​ന്റെ​യും​ ​ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച്‌ ​ര​ണ്ട് ​ജ​യി​ല്‍​ ​സൂ​പ്ര​ണ്ടു​മാ​രും​ ​റി​പ്പോ​ര്‍​ട്ട് ​ന​ല്‍​കു​ന്നു​ണ്ട്.​ ​


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •