സ്വപ്ന സുരേഷ് ഒഴികെയുള്ള നാലു പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഒഴികെയുള്ള നാലു പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച രാവിലെ വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം പ്രതികളുടെ ഫോണ്‍, ലാപ്ടോപ് എന്നിവ പരിശോധിച്ച്‌ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുന്ന സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. സ്വപ്നക്ക് ആന്‍ജിയോഗ്രാം പരിശോധനയും റമീസിന് എന്‍ഡോസ്കോപിയുമാണ് നടത്തുക. സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച്‌ ജയില്‍ വകുപ്പിന് കഴിഞ്ഞ ദിവസം വനിത ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •