റംസി ആത്മഹത്യ ചെയ്ത കേസില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം; ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാന്‍ ശ്രമം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും റംസിയുടെ പിതാവ് റഹീം പറഞ്ഞു.

കേസില്‍ പ്രധാന പ്രതിയായ ഹാരീസ് മുഹമ്മദില്‍ അന്വേഷണം ഒതുക്കാനാണ് ശ്രമം. മരണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരില്‍ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത്. കേസില്‍ പ്രതിസ്ഥാനത്തുള്ള സീരിയല്‍താരം ലക്ഷ്മി പ്രമോദിനെ ഒരിക്കല്‍ മാത്രമാണ് വിളിപ്പിച്ചത്.

ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവില്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. തെളിവുകള്‍ ശേഖരിക്കുന്നുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവര്‍ത്തിക്കുകയാണ്. മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റഹീം പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •