സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനികളിലെ പ്രകടനം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് അനശ്വര രാജന്‍. പിന്നാലെ ബിജു മേനോന്‍ നായകനായ ചിത്രത്തിലും തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിനിടെ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരില്‍ താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ആക്രമണം നേരിടുകയാണ്. ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയതിന്റെ പേരിലായിരുന്നു താരത്തിനെതിരെ സൈബര്‍ ആക്രമണം. എന്നാല്‍ ഇതിന് മറുപടിയായി അനശ്വര രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അന്വശ്വരയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

18ാം പിറന്നാള്‍ 18ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയാണ് താരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. നിരവധി പേര്‍ ചിത്രത്തെ പിന്തുണച്ച് എത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിലായിരുന്നു വിമര്‍ശനങ്ങള്‍ എത്തിയത്.

കാത്തിരുന്നതാണല്ലേ പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നൊക്കെ പറഞ്ഞാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് താഴെ ചിലര്‍ കമന്റിട്ടത്. എന്നാല്‍ ഇഷ്ടടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞ് അനശ്വരയെ സപ്പോര്‍ട്ട് ചെയ്തും ചിലര്‍ എത്തിയിരുന്നു

ചുട്ട മറുപടി എന്നാല്‍ പിന്നാലെ വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ട മറുപടിയുമായി അനശ്വര രാജന്‍ തന്നെ രംഗത്തെത്ത. അതേ വസ്ത്രമണിഞ്ഞുളള മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി മറുപടിയുമായി എത്തിയത്. ‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍’ അനശ്വര രാജന്‍ ചിത്രം പങ്കുവച്ച് കുറിച്ചു.

കുരുപൊട്ടിയവര്‍ ഇത് കൂടി താങ്ങുമോ ആവോ

പിന്തുണച്ച് റിമ അനശ്വരയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടി റിമ കല്ലിങ്കലും താരത്തിന് പിന്തുണയുമായി എത്തി. അത്ഭുതം..അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട് എന്ന അടിക്കുറിപ്പോടെ തന്റെ സ്വിം സ്യൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു റിമ പിന്തുണ അറിയിച്ചത്. എന്തായാലും സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടിയുമാണ് റിമ രംഗത്തെത്തിയത്.

കരുതല്‍ ആങ്ങളമാര്‍ക്ക് റിമയ്ക്ക് പിന്നാലെ ബിഗ് ബോസ് ഷിയാസും അനശ്വരയ്ക്ക് പിന്തുണയുമായി എത്തി. ആ കുട്ടിയുടെ വീട്ടുകാര്‍ക്കോ ആ കുട്ടിക്കോ ഇല്ലാത്ത കരുതലും സംരക്ഷണയുമാണല്ലോ ഇവിടുത്തെ ചില കരുതല്‍ ആങ്ങളമാര്‍ക്ക്. ആ കുട്ടി ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ അതിന് നിങ്ങള്‍ക്ക് എന്താണ് എന്നായിരുന്നു ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •