തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും കിടപ്പു രോഗികൾക്കും തപാൽ വോട്ട് ചെ​യ്യാൻ അനുമതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​വി​ഡ് രോ​ഗി​ക​ള്‍​ക്കും കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും വോ​ട്ട് ചെ​യ്യാൻ അനുമതി. ഇ​തു സം​ബ​ന്ധി​ച്ച് ഓ​ര്‍​ഡി​ന​ന്‍​സി​ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് എ​ങ്ങ​നെ വോ​ട്ട് ചെ​യ്യാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ക്കും. വോ​ട്ടെ​ടു​പ്പ് സ​മ​യം ഒ​രു മ​ണി​ക്കൂ​ർ കൂ​ടു​ത​ൽ നീ​ട്ടാനും തീരുമാനമായി.ഓർഡിനൻസ് പ്രകാരം 18 വയസിന് മുകളിൽ പ്രായമുള്ള കൊവിഡ് രോഗികൾക്ക് തപാൽ വോട്ടിന് അർഹതയുണ്ടായിരിക്കും. തപാൽ വോട്ടിന് നിശ്ചിത കാലയളവിന് മുൻപ് അപേക്ഷിക്കണം. എന്നാൽ അതുകഴിഞ്ഞ് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ കാര്യത്തിൽ എന്തുചെയ്യും എന്ന കാര്യവും മന്ത്രിസഭ യോഗത്തിൽ ഉയർന്നുവന്നു. ഇക്കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കട്ടെ എന്നാണ് മന്ത്രിസഭ യോഗത്തിലുണ്ടായ ധാരണ. പ്രോക്സി വോട്ട് അനുവദിക്കണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ച നിർദേശം. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. 


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •