നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും, സെറ്റുകളില്‍ വിളിച്ചു വരുത്തി അപമാനിച്ചിട്ടുണ്ട്: മലയാള സിനിമയില്‍ തനിക്ക് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നടി ശരണ്യ ആനന്ദ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വീട്ടില്‍ വന്ന് കഥ പറയമ്പോഴുള്ള കഥാപാത്രമായിരുന്നില്ല തനിക്ക് സെറ്റില്‍ പോയപ്പോള്‍ ലഭിച്ചത് എന്നാണ് ശരണ്യ പറയുന്നത്. തുടക്കകാലത്ത് അത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ശരണ്യ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നടി ശരണ്യ ആനന്ദ് പറയുന്നത്.ഒറ്റ സീന്‍ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തു നിര്‍ത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തത്. പക്ഷേ അപ്പോഴും സിനിമയോടുളള ആത്മാര്‍ത്ഥ കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂര്‍ത്തിയാക്കി കൊടുത്തു. ഒരുപാട് സിനിമകളില്‍ അത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശരണ്യ പറയുന്നു

നല്ലൊരു കഥാപാത്രം ചെയ്യണമെന്ന ആഗ്രഹവുമായാണ് എല്ലാവരും സിനിമയിലേക്ക് ചെല്ലുന്നത്. എന്നാല്‍ സെറ്റില്‍ ചെല്ലുമ്പോള്‍ പൊളളയായ കഥാപാത്രമാണ് നമ്മള്‍ ചെയ്യേണ്ടത് എന്നറിയുമ്പോള്‍ വല്ലാത്ത നിരാശ തോന്നും. സിനിമകളുടെ പേര് ഞാന്‍ പറയുന്നില്ല. തിയേറ്ററില്‍ നിന്നും അവ കാണുമ്പോള്‍ വേദനിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര് വിളിച്ചാലും നോ പറയേണ്ടടിത്ത് നോ പറയും. നല്ല ക്യാരക്ടര്‍ റോളുകള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത് എന്നും ശരണ്യ വ്യക്തമാക്കി.ആകാശഗംഗ 2, ചാണക്യ തന്ത്രം എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ ശരണ്യ ഇപ്പോള്‍ കുടുംബവിളക്ക്  എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. വിനയന്‍ ഒരുക്കുന്ന ചിത്രത്തിലും നടന്‍ ധര്‍മജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ശരണ്യ വേഷമിടും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •