Thu. Mar 28th, 2024

തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും

By admin Nov 5, 2021 #news
Keralanewz.com

ഇടുക്കി ; തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും.

ഡാമിലെ നിലവിലെ സ്ഥിതി മന്ത്രിമാര്‍ വിലയിരുത്തും. ധനമന്ത്രി ത്യാഗരാജന്‍, സഹകരണമന്ത്രി ഐ പെരിയസ്വാമി, രജിസ്‌ട്രേഷന്‍ വകുപ്പ് മന്തി പി മൂര്‍ത്തി എന്നിവരാണ് സംഘത്തിലെ മറ്റു മൂന്ന് മന്ത്രിമാര്‍. പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി, കാവേരി സെല്‍ ചെയര്‍മാന്‍, ഏഴ് എം.എല്‍.എമാര്‍ എന്നിവരും സംഘത്തിലുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയും കേരളത്തിലെ മന്ത്രിമാര്‍ ഡാം സന്ദര്‍ശിച്ചതിനെതിരെയും പ്രതിഷേധമുയര്‍ത്തി എ.ഐ.എ.ഡി.എം.കെയും ചില കര്‍ഷക സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. തേക്കടിയില്‍ നിന്ന് ബോട്ട് മര്‍ഗമാണ് മന്ത്രിമാര്‍ മുല്ലപ്പെരിയാറിലേക്ക് പോവുക.

അതേസമയം, എട്ട് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്നില്ല. നീരാഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. എട്ട് സ്പില്‍വേ ഷട്ടറുകളിലൂടെ 3813.20 ഘനയടി വെള്ളം ഒഴുക്കുന്നുണ്ട്. ഇടുക്കി ഡാമിലും ജലനിരപ്പ് കൂടി. വെള്ളം 2398.40 അടി കടന്നു.

Facebook Comments Box

By admin

Related Post