Sat. Apr 20th, 2024

തുടര്‍ച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടര്‍ന്ന് പോലിസ് പിടികൂടി

By admin Nov 7, 2021 #news
Keralanewz.com

പെരുമ്പാവൂര്‍ ; തുടര്‍ച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടര്‍ന്ന് പോലിസ് പിടികൂടി. ഞാറക്കല്‍ ചാരക്കാട് വീട്ടില്‍ ജീമോന്‍ സെബാസ്റ്റിയന്‍ (26 ) ആണ് ഒടുവില്‍ ആലുവ പോലിസിന്റെവലയില്‍ കുടുങ്ങിയത്. സെപ്തംബര്‍ 23 ന് തോട്ടക്കാട്ടുകരയില്‍ ആനന്ദന്റെ കടയില്‍ നിന്നും സിനിമാഷൂട്ടിംഗിനാണെന്ന് പറഞ്ഞ് ഇയാള്‍ 6000 രൂപയുടെ സാധനങ്ങള്‍ വാങ്ങി. പണം ചോദിച്ചപ്പോള്‍ കടയുടമയെ മര്‍ദിച്ചു വിഴ്ത്തിയശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാള്‍ സ്ഥിരം താവളം മാറ്റിക്കൊണ്ടിരുന്നു.

ഒടുവില്‍ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണ സംഘം ഞാറക്കലില്‍ വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇടപ്പള്ളി ടോളില്‍ നിന്ന് മൂന്ന് , അരൂരില്‍ നിന്ന് ഒന്ന്, എറണാകുളം നോര്‍ത്തില്‍ നിന്ന് ഒന്ന്, ആലുവയില്‍ നിന്ന് ഒന്ന് വീതം ബൈക്കുകള്‍ മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജംഗ്ഷനില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ്. ഇതു കൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്.

തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങള്‍ ധരിച്ച് നോക്കി പണം വണ്ടിയില്‍ നിന്നുമെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നത് ഇയാളുടെ പതിവാണ്. അടുത്തിടെയായി ഇരുപതോളം കടകളില്‍ നിന്നും ഇങ്ങനെ വസ്ത്രങ്ങള്‍ അടിച്ചു മാറ്റിയിട്ടുണ്ട്. എസ്.എച്ച്.ഒ സി.എല്‍.സുധീര്‍, എസ്.ഐമാരായ ആര്‍..വിനോദ്, രാജേഷ് കുമാര്‍ എ.എസ്.ഐ ഷാജി, സി.പി.ഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Facebook Comments Box

By admin

Related Post