Thu. Mar 28th, 2024

മോട്ടോർ വാഹന വകുപ്പിൽ ഉള്ളത് കൂടുതലും അഴിമതിക്കാരെന്ന് കാട്ടി ഗതാഗത കമ്മീഷ്ണറുടെ കത്ത്

By admin Nov 11, 2021 #news
Keralanewz.com

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ഉള്ളത് കൂടുതലും അഴിമതിക്കാരെന്ന് കാട്ടി ഗതാഗത കമ്മീഷ്ണറുടെ കത്ത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അച്ചടക്ക നടപടികൾ നേരിടുന്നു. ഇവരെ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗത കമ്മീഷണർ കത്തിലൂടെ സർക്കാരിനെ അറിയിച്ചു.

അച്ചടക്ക നടപടികൾ നേരിടാത്ത ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളിൽ നിയോഗിക്കണമെന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ ക്ഷാമം തുറന്ന് പറഞ്ഞ് ഗതാഗത കമ്മീഷണർ സർക്കാരിന് കത്ത് നൽകി. വകുപ്പിലെ ഭൂരിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അച്ചടക്ക നടപടികൾ നേരിടുന്നവരാണ്. ചെക്പോസ്റ്റുകളിൽ ജോലിക്ക് നിയോഗിക്കരുതെന്ന് നിഷ്കർഷിച്ചിട്ടുള്ളവരും ഇതിൽ ഉൾപ്പെടുന്നു.

ഇതുവരെ നടപടികൾ നേരിടാത്ത ഉദ്യോഗസ്ഥർ ചെക്പോസ്റ്റ് ഡ്യൂട്ടികൾക്ക് തയ്യാറാകുന്നില്ലെന്നും കത്തിൽ പറയുന്നു. ഗതാഗത കമ്മീഷണറുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളിൽ നിയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി

Facebook Comments Box

By admin

Related Post