Thu. Apr 18th, 2024

അമ്മയുടെയും കാമുകന്റെയും കി​ട​പ്പ​റ രംഗങ്ങള്‍ മകന് അയച്ചുകൊടുത്തു : വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും അ​റ​സ്റ്റി​ല്‍

By admin Nov 12, 2021 #video leak
Keralanewz.com

വൈ​പ്പി​ന്‍: സുഹൃത്തായ യു​വ​തി​യു​ടെ​യും കാമുകന്റെയും കി​ട​പ്പ​റ രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോണ്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി ഭീഷണിപെടുത്തിയ സംഭവത്തില്‍ ദമ്ബതികള്‍ അറസ്റ്റില്‍.

ഞാ​റ​ക്ക​ലാ​ണ് സം​ഭ​വം. ദൃശ്യങ്ങള്‍ കാട്ടി പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട പണം കൊടുക്കാത്തതിനെ തുടര്‍ന്ന് ദിശ്യങ്ങള്‍ യു​വ​തി​യു​ടെ മ​ക​ന് അ​യ​ച്ചു​കൊ​ടു​ത്തു. ഇതിനെ തുടര്‍ന്ന് യു​വ​തി​ പോലീസില്‍ പ​രാ​തി​ നല്‍കി.

സംഭവത്തില്‍ വീട്ടമ്മയും ഭര്‍ത്താവും പിടിയില്‍. തൃ​ശൂ​രി​ല്‍ ജ​യി​ലി​ല്‍ കി​ട​ന്ന​പ്പോ​ള്‍ പരിചയത്തില്‍ ആയവരാണ് വീ​ട്ട​മ്മ​യും യു​വ​തി​യും. ഇ​ട​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ഞാ​റയ്​ക്ക​ലു​ള്ള വാ​ട​ക ​വീ​ട്ടി​ല്‍ ത​ന്‍റെ ആ​ണ്‍​സു​ഹൃ​ത്തു​മാ​യി യുവതി എ​ത്തു​മാ​യി​രു​ന്നു. ആ ദിവസങ്ങളില്‍ ആണ് വീ​ട്ട​മ്മ ഇ​വ​രു​ടെ കി​ട​പ്പ​റ രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്നു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ കൊ​ടു​ക്കാ​തെ വന്നു. തുടര്‍ന്ന് വീ​ട്ട​മ്മ യു​വ​തി​യു​ടെ മ​ക​ന് ഈ ​രം​ഗ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടുത്തു. ഇ​തേത്തുട​ര്‍ന്നാണ് യുവതി ക​ഴി​ഞ്ഞ ദി​വ​സം ഞാ​റ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യും പ​രാ​തി ന​ല്‍​കിയത്. ചൊ​വ്വാ​ഴ്ച പോ​ലീ​സ് പ്ര​തി​ക​ളെ ഞാ​റ​ക്ക​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ട​മ്മ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ രം​ഗ​ങ്ങ​ള്‍ പോ​ലീ​സ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍നി​ന്നും കണ്ടെത്തി

Facebook Comments Box

By admin

Related Post