Tue. Apr 23rd, 2024

തൊഴിലാളിയെ കൊന്ന്​ മുഖം കരിച്ച്‌​ ‘വ്യാജമരണ’മാക്കി; ഡല്‍ഹിയിലെ ‘സുകുമാരക്കുറുപ്പ്’​ പിടിയില്‍

By admin Dec 12, 2021 #news
Keralanewz.com

ഗാസിയാബാദ്​: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരവാല്‍ നഗറില്‍ ജയില്‍ ശിക്ഷയില്‍നിന്ന്​ രക്ഷപ്പെടാന്‍ നിര്‍മാണ തൊഴിലാളിയെ കൊന്ന്​ വ്യാജ മരണം സൃഷ്​ടിച്ച 36കാരന്‍ അറസ്​റ്റില്‍

മകളെ കൊന്നതിന്‍റെ ജയില്‍ ശിക്ഷയില്‍നിന്ന്​ രക്ഷപ്പെടാന്‍ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം മുഖം കരിച്ച്‌​ റോഡരികില്‍ തള്ളുകയായിരുന്നു ഇയാള്‍.

കൊലപാതകത്തിന്​ കൂട്ടുനിന്ന 36കാരന്‍റെ ഭാര്യയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 36കാരനായ സുദേഷ്​ കുമാര്‍ ഭാര്യ അനുപമ എന്നിവരാണ്​ അറസ്​റ്റിലായത്​.

2018 മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തിയതിന്​ അറസ്റ്റിലായ ആളാണ്​ സുദേഷ്​ കുമാര്‍. മകളെ കൊലപ്പെടുത്തിയ ​േശഷം തുറസായ ഒറ്റപ്പെട്ട സ്​ഥലത്ത്​ ഉപേക്ഷിക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന്​ പൊലീസിനെ വഴിതെറ്റിക്കാനായി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഇയാള്‍ പൊലീസില്‍ നല്‍കി. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ മകളെ കൊന്ന പിതാവ്​ അറസ്റ്റിലാകുകയായിരുന്നു. കോടതി ജയില്‍ ശിക്ഷയും വിധി​ച്ചു. കോവിഡ്​ മഹാമാരി സമയത്ത്​ ഇയാള്‍ക്ക്​ പരോള്‍ ലഭിച്ചിരുന്നു.

പരോളിലിറങ്ങിയതോടെ ജയില്‍ ശിക്ഷയില്‍നിന്ന്​ രക്ഷപ്പെടാനായി വ്യാജ മരണം സൃഷ്​ടിക്കാനായിരുന്നു സു​േദഷിന്‍റെ ​ശ്രമം. ഇതിനായി വീടിന്‍റെ അറ്റക്കുറ്റ പണിക്കെന്ന പേരില്‍ ഇയാള്‍ മൂന്ന്​ തൊഴിലാളികളെ വീട്ടിലേക്ക്​ വിളിച്ചുവരുത്തി. തന്നോട്​ രൂപസാദൃശ്യം തോന്നുന്ന ഒരാളെ ഇതില്‍നിന്ന്​ തെരഞ്ഞെടുക്കുകയും ചെയ്​തു. ശേഷം നവംബര്‍ 19ന്​ വൈകിട്ട്​ 3.30ഓടെ സുദേഷ്​ ബിഹാര്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി ഡോമന്‍ രവിദാസിനെ വീട്ടിലേക്ക്​ വിളിച്ചുവരുത്തുകയും മദ്യം നല്‍കുകയും ചെയ്​തു.

നിര്‍മാണ തൊഴിലാളി മദ്യലഹരിയിലായതോടെ സുദേഷ്​ മരക്കട്ടിലിന്‍റെ കാല്‍ ഉപയോഗിച്ച്‌​ അടിച്ചുകൊല്ലുകയായിരുന്നു. പിന്നീട്​ പേപ്പര്‍ കത്തിച്ച്‌​ മുഖം കരിക്കുകയും സുദേഷിന്‍റെ ആധാര്‍ കാര്‍ രവിദാസിന്‍റെ പോക്കറ്റില്‍ ഇടുകയും ചെയ്​തു. കൊലപാതകത്തെക്കുറിച്ച്‌​ ഭാര്യ ചോദിച്ചതോടെ ജയില്‍ശിക്ഷയില്‍നിന്ന്​ രക്ഷപ്പെടാനുള്ള പദ്ധതി വെളിപ്പെടുത്തി. പൊലീസ്​ അന്വേഷിക്കു​േമ്ബാള്‍ മൃതദേഹം ഭര്‍ത്താവി​േന്‍റതാണെന്ന്​ തിരിച്ചറിയണമെന്ന നിര്‍ദേശവും നല്‍കി. തുടര്‍ന്ന്​ രവിദാസിന്‍റെ മൃതദേഹം സൈക്കിളില്‍ കയറ്റി കൊണ്ടുപോയി തുറസായ സ്​ഥലത്ത്​ ഉപേക്ഷിച്ചു.

ആധാര്‍ കാര്‍ഡ്​ പോക്കറ്റില്‍നിന്ന്​ ലഭിച്ചതോടെ പൊലീസ്​ സുദേഷുമായി ബന്ധപ്പെട്ട്​ അന്വേഷണം മ​ുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ പരിശോധനയില്‍ മൃതദേഹത്തില്‍ സുദേഷുമായി പൊക്കവ്യത്യാസം തോന്നിയതോടെ ​െപാലീസില്‍ സംശയം ഉടലെടുക്കുകയായിരുന്നു.

ആധാര്‍ കാര്‍ഡ്​ വിവരങ്ങളുടെ അടിസ്​ഥാനത്തില്‍ ഡല്‍ഹിയിലെ ഇയാളുടെ വീട്ടിലെത്തി ഭാര്യയോ​ട്​ മൃതദേഹം തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുദേഷ്​ നേരത്തേ നല്‍കിയ നിര്‍ദേശപ്രകാരം ഭാര്യ മൃതദേഹം തിരിച്ചറിയുകയും ചെയ്​തു. എന്നാല്‍, തുടര്‍ന്ന്​ നടത്തിയ ​അന്വേഷണത്തില്‍​ പൊലീസ്​ സത്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ സുദേഷിനെയും ഭാ​ര്യയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. രവിദാസിനെ കൊല്ലാന്‍ ഉപയോഗിച്ച വടിയും സൈക്കിളും പൊലീസ്​ കണ്ടെടുത്തു

Facebook Comments Box

By admin

Related Post