ജോസ് കെ മാണി യുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം.നെ യുഡിഎഫിൽ നിന്നും പുറത്താക്കിയതിൽ ദുരൂഹത:പി. ജെ തോമസ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊടുപുഴ :ജോസ് കെ മാണി യുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം.നെ യുഡിഎഫിൽ നിന്നും പുറത്താക്കിയതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി ന്യൂനപക്ഷ വകുപ്പ് ജില്ലാ വൈസ് ചെയർമാൻപി. ജെ തോമസ് പറഞ്ഞു.യുപിഎയുടെ ഘടകമായ ജോസ് കെ മാണി ഉൾപ്പെടെയുള്ള രണ്ട് എംപിമാരും എംഎൽഎമാരും യുപിഎ നിർദേശങ്ങൾക്കും യുഡിഎഫ് നിലപാടുകൾക്കും വിരുദ്ധമായ നിലപാട് സ്വീകരിച്ചതായി ആരോപണങ്ങൾ നിലവിൽ ആരും ഉന്നയിച്ചിട്ടില്ല.യുഡിഎഫ് ഘടകകക്ഷികളിൽ തർക്കം ഉണ്ടായാൽ അത് പരിഹരിക്കുന്നത് അഖിലേന്ത്യാ നേതൃത്വം ആണ്.മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ ഈ പ്രശ്നം എത്തിച്ചേരണമെങ്കിൽ നിമിഷങ്ങൾക്കകം തീരുമാനം ഉണ്ടാകുമായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജിവെയ്ക്കാതിരുന്നാൽ ആ പ്രസിഡണ്ടിനെ യുഡിഎഫിൽ നിന്ന് പുറത്താക്കണം. അല്ലെങ്കിൽ അയാളെ അവിശ്വാസത്തോടെ പുറത്താക്കണം. ഇതിനൊന്നും തയ്യാറാവാതെ അന്തരിച്ച കെഎം മാണി സാർ ജന്മം നൽകിയ പ്രസ്ഥാനത്തെ ഒന്നാകെ അപമാനിക്കുന്നത് ശരിയല്ല എന്ന് പി.ജെ.തോമസ് പറഞ്ഞു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •