രാഹുലിനെ കാണണം, ഒപ്പംനിന്ന് സെല്‍ഫി എടുക്കണം; പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘നമ്ബര്‍ തരൂ.. ഞാന്‍ നിനക്ക് അയച്ചുതരാം..’ രാഹുല്‍ ഗാന്ധി ആ വാക്ക് തെറ്റിച്ചില്ല. സാധാരണ പ്രവര്‍ത്തകന്റെ നമ്ബറിലേക്ക് സ്വന്തം ഫോണിലെടുത്ത ആ സെല്‍ഫി അദ്ദേഹം അയച്ചുെകാടുത്തു. കെ.ടി.ഫവാസ് എന്ന പ്രവര്‍ത്തകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച അനുഭവക്കുറിപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുകയാണ്.ഫെയ്സ്ബുക്ക് പോസ്റ്റ്‌എന്തുകൊണ്ട് രാഹുല്‍ ഗാന്ധി…? ഇന്നലെ രാഹുല്‍ജി രാവിലെ കോഴിക്കോട് എയര്‍പ്പോട്ടില്‍ വരുന്ന് എന്ന് അറിഞ്ഞ് പ്രിയ സുഹൃത്തുക്കളായ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി Farook OK Adv Mp Subramanyan,Ashar thrithപ്പമാണ് ഞാനും അവിടെ എത്തിയത്, ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത്.രാഹുല്‍ജി യുടെ വണ്ടി നീങ്ങിയപ്പോള്‍ ഞാന്‍ അടുത്തേക്ക് ഓടി ചെന്നു,സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ജി എന്നോട് സെല്‍ഫി എടുത്തോളാന്‍ പറഞ്ഞു, പക്ഷേ എന്‍റെ ഫോണില്‍ ക്ലിയറായി കിട്ടിയില്ല, അങ്ങയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്റെ സ്വപ്നമാണ് എന്ന്ഞാന്‍ അത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ രാഹുല്‍ജിയുടെ ഫോണില്‍ തന്നെ ഫോട്ടോ എടുത്തു. എന്നോട് പറഞ്ഞു നമ്ബര്‍ തരാന്‍ ഞാന്‍ നിനക്ക് അയച്ചു തരാം.. എന്നാല്‍ എന്റെ പ്രതീക്ഷ തെറ്റിക്കാതെ ഇന്നു രാവിലെ എന്റെ ഫോണിലേക്ക് ഞാന്‍ കാത്തിരുന്ന രാഹുല്‍ജി എടുത്ത ഫോട്ടോ എത്തി… ഇതില്‍ പരം എന്തു വേണം ,ജീവിതത്തില്‍ ഒരിക്കല്‍ പോലും എന്നെ കണ്ടിട്ടില്ലാത്ത ഒരു സാധാരണ പ്രവര്‍ത്തകനെ പോലും പരിഗണിക്കുന്ന ഇദ്ദേഹം തന്നെയാണ് എന്റെ ലീഡര്‍ ,ഓരോ സാധാരണക്കാരന്റെയും ലീഡര്‍.. Love you

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •