Tue. Mar 19th, 2024

കേരളത്തില്‍ ആദ്യമായി ബസ്സ് ഓടിയത് പാലാ – കോട്ടയം റൂട്ടില്‍

By admin Dec 14, 2021 #news
Keralanewz.com

കേരളത്തില്‍ ആദ്യമായി ബസ്സ് ഓടിയത് 1910 യില്‍ പാലാ – കോട്ടയം റൂട്ടില്‍ ആയിരുന്നു.പാലായില്‍ താമസിച്ചിരുന്ന ” ജോസഫ് ആഗസ്തി ” ആണ് ആദ്യമായി ബസ്സ് കേരളത്തില്‍ കൊണ്ടുവരുന്നത്.

ഫ്രാന്‍സില്‍ നിന്നും കപ്പലില്‍ കയറ്റിയാണ് ഇങ്ങനെ ആദ്യമായി ഇവിടെ ബസ്സ് കൊണ്ടുവരുന്നതും.

ഇന്നത്തെ പോലെ ടാര്‍ ചെയ്ത റോഡ് ഒന്നും അല്ലായിരുന്നതിനാല്‍ അന്ന് പാലാ – കോട്ടയം റൂട്ടിലെ 25 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ബസ് രണ്ടര മണിക്കൂര്‍ വരെ എടുക്കുമായിരുന്നു.ബസിന്റെ സീറ്റുകള്‍ നിര്‍മിച്ചിരുന്നത് പലകകൊണ്ട് ആയിരുന്നു.കാല്‍ച്ചക്രമായിരുന്നു ബസ്സ് കൂലി.

19 ആം നുറ്റാണ്ടിന്റ ആദ്യം മുതല്‍ യൂറോപ്പില്‍ ബസ്സ് ഓടുന്നുണ്ടായിരുന്നു.അങ്ങനെ കുരുമുളക് കച്ചവടത്തിനെത്തിയ അവരില്‍ നിന്നാണ് ബസിനെ കുറിച്ച്‌ ജോസഫ് അഗസ്തി മനസിലാക്കുന്നത്.അങ്ങനെ വലിയൊരു തുക ചിലവാക്കി ഫ്രാന്‍സില്‍ നിന്ന് ബസ്സ് അദ്ദേഹം ഇവിടെ എത്തിച്ചു. മീനച്ചില്‍ മോട്ടേഴ്സ് എന്നായിരുന്നു ബസിന്റ് പേര്. കാളവണ്ടിയും, കുതിര വണ്ടിയും മാത്രം ഓടിക്കൊണ്ടിരുന്ന സ്ഥലത്തുകൂടി ബസ്സ് ഓടുന്നത് കാണാന്‍ ദുരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ പാലായിലും കോട്ടയത്തും കാല്‍നടയായും മറ്റും എത്തിച്ചേരുമായിരുന്നു

Facebook Comments Box

By admin

Related Post