Wed. Apr 24th, 2024

കോവിഡ് കാലത്ത് ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; കേരള കോൺഗ്രസ് (എം)

By admin Jun 21, 2021 #news
Keralanewz.com

തൊടുപുഴ:കോവിഡ് മഹാമാരിയുടെ കാലത്ത് പെട്രോൾ ഡീസൽ എന്നിവ കൊള്ള വിലക്ക് ജനങ്ങളിൽ അടിച്ചേൽപ്പിച്ച് ചൂഷണം ചെയ്യുകയാണ് കേന്ദ്രസർക്കാരെന്ന് കേരളകോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ റിലയൻസ് പമ്പിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.അദ്ധേഹം. കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതുകൊണ്ട് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ മൗലിക അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. സംസ്ഥാനത്തൊട്ടാകെ ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ചക്ര സ്തംഭന സമരം വലിയ വിജയമായിരുന്നു.ഇത്തരത്തിലുള്ള ജനങ്ങളുടെ കൂട്ടായ പ്രതിഷേധത്തെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കരുതെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. പാർട്ടി മണ്ഡലം പ്രസിഡണ്ട് ജോഷി കൊന്നക്കൽ അധ്യക്ഷതവഹിച്ചു. നേതാക്കളായ അപ്പച്ചൻ ഓലിക്കരോട്ട്, തോമസ കുളങ്ങരകുടിയിൽ ,ജിൻറ്റൂ ജേക്കബ്, ജോജോ മഠത്തിനാൽ, ജൂബിൻ പൊട്ടനാനിക്കൽ, ആന്റ്റോ ഓലിക്കരോട്ട്, ശാന്ത പൊന്നപ്പൻ, അഡ്വ: ജോളി കാരക്കുന്നേൽ, ജോജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post