Fri. Apr 19th, 2024

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

By admin Dec 18, 2021 #news
Keralanewz.com

തിരുവനന്തപുരം: ഈ മാസം 21 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു.സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് സമരം മാറ്റി വച്ചതെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കണമെന്നും, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കണമെന്നുമുള്ള  ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച്‌ അനിശ്ചിതകാല സമരം നടത്തുമെന്ന് സമരസമിതി ഇന്നലെ അറിയിച്ചിരുന്നത്

Facebook Comments Box

By admin

Related Post