Thu. Apr 25th, 2024

സാമ്ബത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പലവിധ വായ്പ സഹായങ്ങളുമായി കേരള ബാങ്ക്

By admin Dec 19, 2021 #news
Keralanewz.com

കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരുപാട് ആളുകള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്നത്തേത് ഇതിന്റെ പശ്ചാത്തലത്തില്‍ കേരളബാങ്ക് അനവധി വായ്പാ പദ്ധതികളുമായി ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുണ്ട്.വിദേശരാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് എത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഒരേപോലെ ഗുണകരമായ പദ്ധതികളാണിത്

5 ലക്ഷം, 10 ലക്ഷം, 60 ലക്ഷം, ഒരുകോടി തുടങ്ങി നിരവധി പദ്ധതികളാണ് ഇങ്ങനെ കേരളബാങ്ക് ഒരുക്കിയിരിക്കുന്നത്.കാര്‍ഷികമേഖലയിലും കാര്‍ഷിക അനുബന്ധ മേഖലയിലെയും വിവിധ പദ്ധതികള്‍ക്ക് വായ്പ്പ ലഭിക്കുന്ന പദ്ധതിയാണ് ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍. 60 ലക്ഷം വരെ ദീര്‍ഘകാല വായ്പകള്‍ക്ക് ലഭിക്കും. 15 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.പശു, ആട്, കോഴി, കൃഷി, എരുമ, തേനീച്ച പോത്ത്, മത്സ്യകൃഷി, മുയല്‍ വളര്‍ത്തല്‍ കൃഷി തോട്ട നിര്‍മ്മാണം, പോളിഹൗസ്, ഹൈടെക് ഗ്രീന്‍ഹൗസ്, ട്രാക്ടര്‍, മെതി യന്ത്രങ്ങള്‍, ഇറിഗേഷന്‍, പമ്ബ് ഹൗസ്, ഭൂമി കൃഷിയോഗ്യമാക്കാന്‍, വേലി കെട്ടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇത് നല്‍കുന്നത്.

അടുത്ത വായ്പ പദ്ധതിയാണ് കെബി മിത്ര വായ്പ പദ്ധതി.വ്യാപാര സംരംഭങ്ങള്‍ തുടങ്ങുവാനും മറ്റ് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുവാനും 8.75 ശതമാനം പലിശ നിരക്കില്‍ ലളിതമായ ജാമ്യ വ്യവസ്ഥയില്‍ ലഭിക്കുന്ന ഒന്നാണിത്.യുവാക്കള്‍ക്കും സംരംഭകര്‍ക്കും സ്വയം തൊഴിലിലൂടെ സാമ്ബത്തികഭദ്രത കൈവരിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് കെബി മിത്ര. ഒരു കോടി രൂപ വരെയാണ് ഇങ്ങനെ ലഭിക്കുക. ഇതിന്റെ തിരിച്ചടവ് കാലാവധി 7 വര്‍ഷമാണ്.

അടുത്ത ഒരു പദ്ധതിയാണ് കെ ബി സുവിധ പ്ലസ് . ഈടില്ലാതെ അഞ്ചുലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണ് ഇത്. കോവിഡ്, കാലവര്‍ഷക്കെടുതി എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട സംരംഭകരെ സഹായിക്കാന്‍ ആയിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ ഇളവുകള്‍ ഉള്ള ഒരു പദ്ധതിയാണിത്. വ്യാപാരികള്‍ ബസ്സുടമകള്‍, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇലക്‌ട്രിക് വാഹനങ്ങള്‍ തുടങ്ങി.. ഉല്‍പാദന സേവന മേഖലകളിലെ സംരംഭകരെ സഹായിക്കാനായിട്ടുള്ളതാണ് ഈ പദ്ധതി. 15 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.

മറ്റൊരു വായ്പ പദ്ധതിയാണ് കെബി സുവിധ വായ്പാപദ്ധതി. സൂക്ഷ്മ ചെറുകിട കച്ചവട സംരംഭങ്ങള്‍ അതുപോലെ ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍ വിവിധ സേവനങ്ങള്‍ എന്നിവയ്ക്കായി വസ്തു ജാമ്യത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പ പദ്ധതിയാണ് ഇത്. പദ്ധതി യിലൂടെ 10 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 10 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.

മറ്റൊരു പദ്ധതിയാണ് മൈക്രോഫിനാന്‍സ്. കുടുംബശ്രീ സംരംഭകര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന പദ്ധതിയാണിത്. സ്വയംസഹായ സംഘങ്ങള്‍ക്കും മറ്റും 10 ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതിയാണിത്. ഇതിന്‍റെ തിരിച്ചടവ് കാലാവധി 36 മാസമാണ്.

അടുത്ത പദ്ധതിയാണ് പ്രവാസി കിരണ്‍ പദ്ധതി. പ്രവാസികള്‍ക്ക് 50 ലക്ഷം രൂപ വരെ പ്രോജക്ടുകള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. നോര്‍ക്ക യുമായി സഹകരിച്ച്‌ പ്രൊജക്റ്റിന്റെ 15% പരമാവധി മൂന്നു ലക്ഷം മൂലധന സബ്സിഡി നല്‍കുന്നുണ്ട്. 13 ശതമാനം പലിശ സബ്സിഡി ലഭ്യമാണ്. പ്രവാസികള്‍ക്ക് നോര്‍ക്ക രജിസ്ട്രേഷനും പ്രോജക്ടുകള്‍ക്ക് അംഗീകാരവും നിര്‍ബന്ധമാണ്.

അടുത്ത പദ്ധതിയാണ് സുവിധ ഭവന വായ്പാ പദ്ധതി. ആദായനികുതി പരിധിയില്‍ പെടാത്തവരും ഇതുപോലെ മാസം ശമ്ബള വരുമാനം ഇല്ലാത്തവരുമായ ചെറുകിട കര്‍ഷകര്‍ സംരംഭകര്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയാണിത്. 10 ലക്ഷം രൂപ വരെയാണ് ലഭിക്കുക. തിരിച്ചടവ് കാലാവധി 20 വര്‍ഷമാണ്.

അടുത്ത പദ്ധതി സാധാരണ ഭവനവായ്പ. എല്ലാ ജനവിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഭവന വായ്പാ പദ്ധതിയാണിത്. പുതിയ വീടുകള്‍ക്ക് പുറമേ അറ്റകുറ്റപ്പണികള്‍ക്കും നവീകരണങ്ങള്‍ക്കും ഈ വായ്പ ലഭ്യമാകുന്നതാണ്. 30 ലക്ഷം രൂപ വരെ ഇതിന് ലഭിക്കും. തിരിച്ചടവ് കാലാവധി 20 വര്‍ഷമാണ്

Facebook Comments Box

By admin

Related Post