Thu. Mar 28th, 2024

ബലമായി കൊന്തമാല കഴുത്തിലിടാന്‍ ശ്രമിച്ചു: 13-കാരിയെ പതിവായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍

By admin Dec 20, 2021 #news
Keralanewz.com

അടിമാലി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി പിന്തുടര്‍ന്ന യുവാവ് പിടിയില്‍. അടിമാലി സ്വദേശി ബിബിനെയാണ് പൊലീസ് പിടികൂടിയത്.കുറച്ച്‌ നാളുകളായി വിവാഹാഭ്യര്‍ത്ഥനയുമായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുകയാണ്.

ഒരാഴ്ച മുന്‍പ് 32കാരനായ ഇയാള്‍ കൊന്തമാല പെണ്‍കുട്ടിയുടെ കഴുത്തില്‍ ബലമായി ധരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍ അതിക്രമിച്ച്‌ കയറി 13-കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചു.തുടര്‍ന്ന് കുട്ടി ഓടി രക്ഷപ്പെടുകയും വിവരം സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപികര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത ശേഷം പൊലീസ് യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post