Thu. Apr 25th, 2024

കോവിഡ്‌ കാലം എം.എല്‍.എയെ എം.എക്കാരനാക്കി; കൂടെ പഠിച്ചു ഭാര്യയും

By admin Dec 21, 2021 #news
Keralanewz.com

കടുത്തുരുത്തി:കോവിഡ്‌ കാലം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയെും ഭാര്യ സോണിയായെയും എം.എ സോഷ്യോളജി ബിരുദധാരികളാക്കി, പരീക്ഷയില്‍ ഒന്നാം ക്ലാസോടെയാണു ദമ്ബതികളുടെ വിജയം.

അണ്ണാമലൈ സര്‍വകലാശാലയില്‍ 62 ശതമാനം മാര്‍ക്കോടെയാണു മോന്‍സിന്റെ ജയം, സോണിയായ്‌ക്ക്‌ 66 ശതമാനം മാര്‍ക്കും.
എം.എസ്‌.സി ബിഎഡ്‌ ബിരുദധാരിയായ സോണിയ എം.എ സോഷ്യോളജിയില്‍ ചേരാന്‍ തീരുമാനിച്ചത്‌ മോന്‍സിനെ പഠനത്തില്‍ സഹായിക്കുന്നതിനാണ്‌. കോവിഡ്‌ ആദ്യ തരംഗത്തില്‍ എല്ലാവരും വീട്ടില്‍ തന്നെ എല്ലാവരും കഴിയേണ്ടി വന്നപ്പോഴാണ്‌ എഴുത്തും വായനക്കും പഠനത്തിനും കൂടുതല്‍ സമയം കണ്ടെത്താന്‍ എം.എല്‍.എക്ക്‌ സാധിച്ചത്‌. ഇതോടെ എം.എയ്‌ക്കു ചേരാന്‍ തീരുമാനിക്കുകയായിരുന്നു.


കോട്ടയം ബസേലിയസ്‌ കോളേജില്‍ ഡിഗ്രി പഠനത്തിന്‌ ശേഷം എം.എ ഹിസ്‌റ്ററിയില്‍ ചേര്‍ന്ന്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും പരിക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട്‌ അടുത്ത രണ്ട്‌ വര്‍ഷക്കാലം എം.എ പൊളിറ്റിക്കല്‍ സയന്‍സില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ പഠനം നടത്തിയെങ്കിലും കേരളാ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ സ്‌റ്റുഡന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ പൂര്‍ത്തിയാക്കാനായില്ല.

തുടര്‍ന്ന്‌ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളജില്‍ നിന്ന്‌ എല്‍.എല്‍.ബി ബിരുദം കരസ്‌ഥമാക്കി ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തതിനെ തുടര്‍ന്ന്‌ എം.എ. പഠനം എം.എല്‍.എ. വേണ്ടെന്നു വച്ചിരുന്നു.തുടര്‍ന്നു കെ.എസ്‌.സി (ജെ) സംസ്‌ഥാന പ്രസിഡന്റായി സജീവ രാഷ്ര്‌ടീയത്തില്‍ നില്‍ക്കുമ്ബോഴാണ്‌ 1996 – ല്‍ മോന്‍സ്‌ ജോസഫ്‌ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും. ഇതേതുടര്‍ന്ന്‌ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട പഠന സാഹചര്യങ്ങളാണ്‌ ദീര്‍ഘ കാലത്തിന്‌ ശേഷം അവിചാരിതമായി തിരിച്ച്‌ കൊണ്ട്‌ വരാന്‍ കഴിഞ്ഞതെന്നു മോന്‍സ്‌ പറഞ്ഞു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം വോട്ടെണ്ണലിന്നു മുമ്ബായി ലഭിച്ച ഇടവേള പ്രയോജനപ്പെടുത്തിയാണു പഠനം നടത്തിയത്‌. എം.എ. പരീക്ഷയില്‍ ജയിച്ചതിനെ തുടര്‍ന്ന്‌ ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്ന നിയമസഭാ രേഖകളില്‍ കടുത്തുരുത്തി എം.എല്‍.എ.യുടെ പേരിനൊപ്പം എം.എ, എല്‍.എല്‍.ബി എന്ന്‌ കൂടി ചേര്‍ക്കാന്‍ കഴിയും

Facebook Comments Box

By admin

Related Post