Sat. Apr 20th, 2024

കോട്ടയത്ത് രണ്ട് ദുരുഹമരണങ്ങള്‍, നാട്ടകത്ത് ട്രെയിന്‍ തട്ടിയും മീനച്ചലാറ്റില്‍ മുങ്ങിമരിച്ച നിലയിലുമാണ് രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്

By admin Dec 21, 2021 #news
Keralanewz.com

നാട്ടകം കാക്കൂരില്‍ റെയില്‍വേ ട്രാക്കില്‍ പെയിന്റിംങ് തൊഴിലാളി പൂവന്‍തുരുത്ത് മൂലപ്പറമ്ബില്‍ സുരേഷും മാന്നാനം ചാത്തുണ്ണി പാറഭാഗം, അഞ്ചലില്‍ പ്രകാശനെ ആര്‍പ്പൂക്കര ആറാട്ടുകടവില്‍ മീനച്ചലാറ്റില്‍ മുങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

ചി ങ്ങവനം: നാട്ടകം കാക്കൂര്‍ മുത്തന്മാലി ഭാഗത്ത് ട്രെയിന്‍ തട്ടി പെയിന്റിംങ് തൊഴിലാളി മരിച്ചു.

പനച്ചിക്കാട് പൂവന്‍തുരുത്തില്‍ ഗവ.എല്‍.പിസ്‌കൂളിനു സമീപം മൂലപ്പറമ്ബില്‍ എം.എസ് സുരേഷ് (50)ആണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടകം കാക്കൂര്‍ മുത്തന്‍മാലി ഭാഗത്തെ റെയില്‍വേ ട്രാക്കിലായിരുന്നു സംഭവം.

ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം ചിങ്ങവനം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടില്‍ വഴക്കിട്ട ശേഷം ഇദ്ദേഹം വീട് വിട്ടിറങ്ങിയതാണെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.

മൂന്നു ദിവസം മുന്‍പ് മാന്നാനത്തെ വീട്ടില്‍ നിന്നും കാണാതായ യുവാവിനെ മീനച്ചലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരമ്ബുഴ മാന്നാനം ചാത്തുണ്ണി പാറ ഭാഗം, അഞ്ചലില്‍ വീട്ടില്‍ പ്രകാശന്‍ കെ ആര്‍ (43)നെയാണ് ആര്‍പ്പുക്കര കസ്തൂബാ ജംഗ്ഷനു സമീപം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പ്രകാശനെ കാണുന്നില്ല എന്ന് വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് പ്രകാശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സിന്‍്റെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി

Facebook Comments Box

By admin

Related Post

You Missed