Thu. Apr 25th, 2024

നഴ്‌സിങ് പ്രവേശനസമയം മാര്‍ച്ച് 31 വരെ നീട്ടി, വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം നഷ്ടമാവും

By admin Dec 25, 2021 #news
Keralanewz.com

തിരുവനന്തപുരം: നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനസമയം മാർച്ച് 31 വരെ നീട്ടി. പ്രവേശന സമയം നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് പരി​ഗണിച്ചാണ് നാഷണൽ നഴ്‌സിങ് കൗൺസിലാണ് സമയം നീട്ടിയത്. 

നേരത്തേ ഡിസംബർ 31 വരെയാണ് നഴ്‌സിങ് പ്രവേശനത്തിന് സമയം അനുവദിച്ചിരുന്നത്. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികൾ മൂലം വൈകുന്ന സാഹചര്യത്തിലാണ് പ്രവേശന സമയം നീട്ടിയത്. പ്രവേശന തിയതി നീട്ടിയതോടെ നഴ്‌സിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഒരുവർഷത്തോളം നഷ്ടമാകുന്ന സാഹചര്യം ഉടലെടുത്തു. മറ്റു സർവകലാശാലകളിൽ ഇതര ബിരുദ കോഴ്‌സുകൾ പലതും ഒരു സെമസ്റ്ററിലധികം പിന്നിട്ടിരിക്കുകയാണ്. 

സർക്കാർ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്ന എൽബിഎസ്. മൂന്ന് അലോട്‌മെന്റ് കഴിഞ്ഞു. നഴ്‌സിങ് കൗൺസിൽ സമയക്രമം അന്തിമമായി പ്രഖ്യാപിക്കാത്തതിനാൽ തുടർ നടപടികൾ നിർത്തി.മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മാനേജ്‌മെന്റ് അസോസിയേഷനുകൾ ആറ്‌ അലോട്‌മെന്റുകൾ വരെ പൂർത്തിയാക്കി.  പ്രവേശന നടപടികൾ ഏറക്കുറെ പൂർത്തിയായെങ്കിലും ക്ലാസുകൾ ആരംഭിച്ചിട്ടില്ല

Facebook Comments Box

By admin

Related Post