പൊലീസിലെ നിര്‍ണായക ചുമതലകള്‍ കൈയാളാന്‍ ആര്‍എസ്‌എസ് -യു.ഡി.എഫ് അനുഭാവികളുടെ ശ്രമമെന്ന് കോടിയേരി

Spread the love
       
 
  
    

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കെ.റെയില്‍ സംസ്ഥാനത്തിന് അനിവാര്യമായ പദ്ധതിയാണെന്ന് കോടിയേരി വ്യക്തമാക്കി. പാര്‍ട്ടിയിലെ വിഭാഗീയത അംഗീകരിക്കില്ല. പൊലീസിലെ നിര്‍ണായക ചുമതലകള്‍ കൈയാളാന്‍ ആര്‍എസ്‌എസ് -യു.ഡി.എഫ് അനുഭാവികളുടെ ശ്രമമുണ്ടെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കോടിയേരി പറഞ്ഞു.

കെ-റെയില്‍ പദ്ധതിയില്‍ എതിര്‍പ്പുന്നയിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇതിന് മുമ്ബും ഇത്തരം എതിര്‍പ്പുകള്‍ മറികടക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സിപിഐയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സമ്മേളന വേദിയില്‍ കോടിയേരി പറഞ്ഞു. ദേവസ്വം ബോര്‍ഡ് സ്ഥാനങ്ങളില്‍ പാര്‍ട്ടി നോക്കളെ നിയമിക്കുന്നത് ആദ്യമല്ല. ഇത്തരം സ്ഥാനങ്ങളില്‍ ഇനിയും പാര്‍ട്ടി നേതാക്കളെ നിയമിക്കേണ്ടിവരും. വിശ്വാസ സംരക്ഷണമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.

വീണ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിനെയും കോടിയേരി പിന്തുണച്ചു. ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞക്ക് പാര്‍ട്ടിവിലക്കുകളില്ല. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച സംസ്ഥാന സെക്രട്ടറി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ താക്കീതും നല്‍കി. പാര്‍ട്ടിയില്‍ ഒരു നേതാവിനെ താങ്ങി ഒരാള്‍ക്കും നില്‍ക്കാനാവില്ല. അത്തരം മതിലുകള്‍ തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ക്കണമെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

Facebook Comments Box

Spread the love