Wed. Apr 24th, 2024

പ്രണയം നടിച്ച്‌ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്‌റ്റില്‍

By admin Dec 29, 2021 #sexual abuse
Keralanewz.com

പീരുമേട്‌: പ്രണയം നടിച്ച്‌ 13 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അസം സ്വദേശി അറസ്‌റ്റില്‍. അംസര്‍ അലി (22) യാണ്‌ അറസ്‌റ്റിലായത്‌.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ പാലക്കാട്ടുനിന്നാണ്‌ പിടിയിലായത്‌. വണ്ടിപ്പെരിയാറിലെ എസ്‌റ്റേറ്റില്‍ ജോലി ചെയ്‌തിരുന്ന അസം സ്വദേശികളുടെ കുട്ടിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. ഇതേ എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു അസര്‍.
കഴിഞ്ഞ ദിവസം മകളെ കാണാനില്ലെന്നു കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വണ്ടിപ്പെരിയാര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അംസര്‍ അലി കുട്ടിയുമായി നാടുവിട്ടതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കോട്ടയം-പാലക്കാട്‌ വഴി ഇവര്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്നു വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളിലാണ്‌ കേസ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. എസ്‌.ഐ. റെജിമോന്‍, ഉദ്യോഗസ്‌ഥരായ എസാക്കി ദുരൈ, ജിമ്മി ജോര്‍ജ്‌, വിജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Facebook Comments Box

By admin

Related Post