Thu. Apr 25th, 2024

മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കം, പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ടു

By admin Dec 29, 2021 #news
Keralanewz.com

ത്തനംതിട്ട:മദ്യപാനത്തിനിടയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. കുലശേഖരപതി അലങ്കാരത്ത് റഹ്മത്തുള്ള (42) ആണ് മരിച്ചത്.പത്തനംതിട്ട കുലശേഖരപതി അറബിക് കോളേജ് റോഡിലെ പഴയ സര്‍വീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കണ്ടത്.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട് കുലശേഖരപതി മാവുതാനം പുരയിടത്തില്‍ ഷിഹാബുദ്ദീന്‍, പഴയവീട്ടില്‍ ഷെഫീസ് എന്നിവരെയും മധുവെന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരാണ് റഹ്മത്തുള്ളയ്ക്കൊപ്പം മദ്യപിക്കാനുണ്ടായിരുന്നതെന്നാണ് പോലീസിന് കിട്ടിയ വിവരം.ഷിഹാബുദ്ദീന്‍ മറ്റൊരു കൊലക്കേസിലും മധു ക്രിമിനല്‍ കേസിലും പ്രതിയാണ്. ഇതു കൂടാതെ സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെയും പോലീസ് ചൊവ്വാഴ്ച രാത്രിയോടെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Facebook Comments Box

By admin

Related Post