Thu. Apr 18th, 2024

സ്ത്രീ ശാക്തീകരണ പദ്ധതികൾ വനിതാ മുന്നേറ്റം സാദ്ധ്യമാക്കി; ജോസ്‌ കെ.മാണി എം.പി

By admin Dec 29, 2021 #news
Keralanewz.com

പാലാ: രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ആവിഷ്കരിച്ച് നടപ്പാക്കിയ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഭരണരംഗത്തും തൊഴിൽ മേഖലയിലും സ്ത്രീ മുന്നറ്റം സാദ്ധ്യമാക്കിയതായി കേരള കോൺ ഗ്രസ് (എം) ചെയർമാൻ ജോസ്‌ കെ.മാണി എം.പി പറഞ്ഞു. കൂടുതൽ പ്രതികരണ ശേഷി ഉള്ളവരായി വനിതാ സമൂഹo മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി

കൺവൻഷനിൽ വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പാലാ നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകൾ കേന്ദ്രീകരിച്ചും വനിതാ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, സഹകരസംഘം ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, പ്രൊഫ: ലോപ്പസ് മാത്യു, ജിജി തമ്പി , ലീനാ സണ്ണി ,ആനിയമ്മ ജോസ്,റൂബി ജോസ്, മഞ്ജു പി.കെ, സ്മിത അലക്സ് ,ജയ്സി സണ്ണി ,ആലീസ് ജോസ്, ജിൻസി ടൈറ്റസ്, സൗമ്യ ബിജു , ഷേർലി ബേബി , ‘ലിസമ്മ ബോസ്, സിസി ജയിംസ്’ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post