Fri. Apr 19th, 2024

ഇടുക്കി അസോസിയേഷൻ കുവൈറ്റ് പണികഴിപ്പിച്ച പുതിയ വീടിൻ്റെ താക്കോൽ ദാനം ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു

By admin Dec 30, 2021 #news
Keralanewz.com

ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഏറ്റെടുത്തു നടത്തി വന്നിരുന്ന “സഹോദരന് ഒരു വീട്” ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ൽ അന്നത്തെ കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ സുനിൽ കുമാർ , ജനറൽ സെക്രട്ടറി ശ്രീ ജോസ് തോമസ്, ട്രെഷറർ ശ്രീ ബിജോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു, ഇപ്പോഴത്തെ കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ ജിജി മാത്യു , ജനറൽ സെക്രട്ടറി അഡ്വ. ലാൽജി ജോർജ്, ട്രെഷറർ ശ്രീ അനീഷ് പി , വൈസ് പ്രസിഡന്റ് ശ്രീ ടോം എടയോടിയിൽ എന്നിവരുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ രണ്ടാമത്തെ വീടിൻ്റെ താക്കോൽ ദാനം ഡിസംബർ മാസം 29 ആം തിയതി അസോസിയേഷൻ രക്ഷാധികാരി കൂടിയായ ഇടുക്കി എം പി അഡ്വ ഡീൻ കുര്യാക്കോസ് നിർവഹിച്ചു

അടിമാലി പത്താംമയിൽ ശ്രീ ജോയ്‌ ജോർജ് വേങ്ങൂരാൻ സൗജന്യമായി നൽകിയ സ്ഥലത്തുആണ് ശ്രീ പുത്തൻവീട്ടിൽ ജോർജിനാണ് ഭവനം നിർമിച്ചു നൽകിയത്. ഫാദർ ജോസ് പാലക്കുടി വീടിൻ്റെ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. ചടങ്ങിൽ ശ്രീമതി സൗമ്യ അനിൽ (ചെയർപേഴ്സൺ അടിമാലി ഗ്രാമ പഞ്ചായത്ത് ), വി ടി സന്തോഷ്, കെ ജെ ബാബു , ബേബി അഞ്ചേരി, എം പി അലിയാർ എന്നിവർ ചടങ്ങിൽ സന്നിഹതരായിരുന്നു. പൊതുപ്രവർത്തകനായ അൻസാരി അടിമാലി, ഇടുക്കി അസോസിയേഷൻ മുൻ അംഗം ശ്രീ ബെന്നറ്റ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Facebook Comments Box

By admin

Related Post