Thu. Apr 25th, 2024

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്

By admin Dec 30, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്‌കാരം. ബാലസാഹിത്യ വിഭാഗത്തില്‍ രഘുനാഥ് പലേരിക്കാണ് പുരസ്‌കാരം. ‘അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയാണ് പുരസ്‌കാരം നേടിക്കൊടുത്തത്. ‘ജക്കരന്ത’എന്ന കൃതിയിലൂടെ നോവലിസ്റ്റ് മോബിന്‍ മോഹന്‍ അക്കാദമിയുടെ യുവ പുരസ്‌കാരത്തിന് അര്‍ഹനായി

ജോര്‍ജ് ഓണക്കൂറിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം. കേശദേവ് സാഹിത്യ അവാര്‍ഡ്, തകഴി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇരുപതോളം സിനിമകള്‍ക്ക് രഘുനാഥ് പലേരി തിരക്കഥയൊരുക്കിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്

Facebook Comments Box

By admin

Related Post