Fri. Apr 19th, 2024

പാര്‍ട്ടി സ്ഥാനങ്ങള്‍ പദവിയല്ല ചുമതലയാണ് ;ജോസ് കെ മാണി എം പി

By admin Dec 31, 2021 #news
Keralanewz.com

കോട്ടയം: പാര്‍ട്ടിയില്‍ ലഭിക്കുന്ന അംഗീകാരവും പദവികളും , പാര്‍ട്ടി താല്പര്യങ്ങള്‍ക്ക് അനുഗുണമായി ചുമതലകള്‍ നിറവേറ്റുന്നതിന് പ്ര യോജനപ്പെടുത്താന്‍  ഓരോ  പാര്‍ട്ടി പ്രവര്‍ത്തകനും ബാധ്യതയും കടമയും ഉണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം ) ചെയര്‍മാന്‍  ജോസ് കെ മാണി എം പി പറഞ്ഞു.    ഈ ചുമതലാബോധം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഉണ്ടാവുകയും, അര്‍പ്പണ മനോഭാവത്തോടും കര്‍ത്തവ്യ  നിഷ്ഠയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ സന്മനസ്സും  കഴിവും സമയവും  ഉള്ളവരെ മാത്രമേ സംഘടനയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍  നിയോഗിക്കാവുന്നു ജോസ് കെ മാണി എം പി  അഭിപ്രായപ്പെട്ടു

  കേരള കോണ്‍ഗ്രസ് (എം )കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോസ്  കെ മാണി എംപി . ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു.   വാര്‍ഡ് തല തെരഞ്ഞെടുപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം  ജനുവരി നാലിന് പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വാര്‍ഡ് , മണ്ഡലം തിരഞ്ഞെടുപ്പുകള്‍ ജനുവരി 30 നകം പൂര്‍ത്തീകരിക്കും. തുടര്‍ന്ന് നിയോജകമണ്ഡലം, ജില്ലാ തിരഞ്ഞെടുപ്പുകളും നടക്കും.  യോഗ സ്ഥലങ്ങള്‍ കൊടിതോരണങ്ങള്‍ കൊണ്ട്  അലങ്കരിക്കും . പതാക ഉയര്‍ത്തലിനു  ശേഷം നടക്കുന്ന യോഗങ്ങളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രമേയങ്ങളും ചര്‍ച്ചാ ക്ലാസ്സുകളും നടത്തും. തുടര്‍ന്നു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും  തീരുമാനിച്ചു.

  യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ലോപ്പസ് മാത്യു, വി.ടി ജോസഫ് ബേബി ഉഴുത്തുവാല്‍, ജോസഫ് ചാമക്കാല, സഖറിയാസ് കുതിരവേലി,  പ്രദീപ് വലിയപറമ്പില്‍ , ജോസ് പുത്തന്‍കാലാ, നിര്‍മ്മല ജിമ്മി, ഡോ. സിന്ധുമോള്‍ ജേക്കബ്, പെണ്ണമ്മ ജോസഫ്, സിറിയക്ക് ചാഴിക്കാടന്‍, ബിജു മറ്റപ്പള്ളില്‍, തോമസ് ടി. കീപ്പുറം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ നിയോജക മണ്ഡലം പ്രസിഡന്റുമാരായ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സാജന്‍ കുന്നത്ത്, എ.എം മാത്യു, ജോസ് ഇടവഴിക്കന്‍, ജോയി ചെറുപുഷ്പം, ജോജി കുറുത്തിയാടന്‍, പ്രേംചന്ദ് മാവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post