Fri. Apr 19th, 2024

സംസ്ഥാനത്ത്​ രാത്രികാല നിയന്ത്രണം നിലവിൽ വന്നു

By admin Dec 31, 2021 #news
Keralanewz.com

കോട്ടയം: ഒമൈക്രോൺ വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ നാല്​ ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽ വന്നു. ജനുവരി രണ്ടു വരെ​ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ്​ നിയന്ത്രണം. രാത്രി ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. കർശന വാഹന പരിശോധനയാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും. ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.      രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണമുണ്ട്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം

ദേവാലയങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, ബാറുകൾ, ക്ലബുകൾ അടക്കം ഉള്ളവയ്ക്കും നിയന്ത്രണമുണ്ട്.തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ  സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം.        ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. പുതുവത്സര ആഘോഷങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാനായി ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊര ആഘോഷവും അനുവദിക്കില്ല.ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും

Facebook Comments Box

By admin

Related Post