Fri. Mar 29th, 2024

വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഒന്നാം പ്രതി പിടിയിൽ

By admin Jan 1, 2022 #news
Keralanewz.com

തിരുവനന്തപുരം:  ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും കരസ്ഥമാക്കിയ ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത ശേഷം വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതി   അറസ്റ്റിൽ.    തിരുവനന്തപുരം, ചാല, വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി വീട്ടിൽ ജയകുമാർ മകൻ അഭിലാഷ് (25) നെയാണ്തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.


ഈ കേസിലെ ഒന്നാം പ്രതിയായ അഭിലാഷ്  ഉദ്യോഗസ്ഥയുടെ മോർഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിലും ‘മല്ലു ചേച്ചി’  എന്ന porn ഫെയ്സ് ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്. ഫെയ്സ്ബുക്ക്, ഗൂഗിൾ, ജിയോ അധികാരികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മെയിൽ ID, IP അഡ്രസ്സ്, കൂടാതെ മൊബൈൽ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.. പ്രതി  ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു.  ഈ ചിത്രം ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമൻറുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തരണ്ടാം പ്രതി  കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടിൽ കുമാരൻ മകൻ ബാബു (42)നെ    കോഴിക്കോട് നിന്നും ജൂലൈ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.


സിറ്റി പോലീസ് കമ്മിഷണർ ഐജി. ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം സിറ്റി സൈബർ സ്റ്റേഷൻ DySP റ്റി.ശ്യാംലാലിന്റെ  നേതൃത്വത്തിൽ  നടത്തിയ  അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.   സൈബർ  ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ്. എസ്.പി,  എസ്.ഐ. മനു. ആർ.ആർ,  പോലീസ് ഓഫീസർമാരായ  വിനീഷ്  വി.എസ്,  സമീർഖാൻ എ. എസ്,  മിനി. എസ് . എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

Facebook Comments Box

By admin

Related Post