Fri. Apr 19th, 2024

കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമായി നഗരസഭ നൽകിയത് ഒരു കോടി രൂപയുടെ സൗജന്യ ഭക്ഷണം: നഗരസഭയും ആരോഗ്യ വകുപ്പും നടത്തിയത് സമാനതകളില്ലാത്ത സൗജന്യ കോവിഡ് പ്രതിരോധം ; ആൻ്റോ പടിഞ്ഞാറേക്കര

By admin Jan 2, 2022 #news
Keralanewz.com

പാലാ: കോട്ടയം ജില്ലയിൽ മെഡിക്കൽ കോളജ് ആശുപത്രി കഴിഞ്ഞാൽ ഏററവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സ തേടിയത് പാലാ ജനറൽ ആശുപത്രിയിലാണ്. കോവിഡ് ചികിത്സ ആരംഭിച്ചതു മുതൽ 2022 ജനുവരി വരെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സൗജന്യ ഭക്ഷണമാണ് നഗരസഭ നൽകി വന്നത്. ഇങ്ങനെ ഒരു കോടിയിൽപരം രൂപ ഭക്ഷണത്തിനു മാത്രമായി ചിലവഴിച്ചു.ഈ തുക നാളിതുവരെ  ലഭിച്ചിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച അധിക ചിലവുക ൾ മൂലം നഗരസഭാജീവനക്കാർക്ക്  പലപ്പോഴും ശബളം പോലും മുടങ്ങിയ സാഹചര്യമാണ് ഉണ്ടായിരുന്നത്.ലോക് ഡൗൺ കാലത്ത് ഒരു ഭക്ഷണശാലയും ഇല്ലാതിരുന്ന സമയത്താണ് പണം ലഭ്യതയും നഷ്ടവും കണക്കാക്കാതെ എല്ലാവർക്കും സൗജന്യ ഭക്ഷണം നൽകി വന്നത്. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ പാടേ മാറി

നഗരസഭയിലെ രോഗികൾക്ക് മാത്രമല്ല ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ ഏവർക്കും ഭക്ഷണവും സൗകര്യങ്ങളും നഗരസഭയാണ് ഒരുക്കി നൽകിയത്.ഇതിനായി അധിക ജീവനക്കാരെ ക്രമീകരിച്ചതും നഗരസഭയാണ്. ഇത്രയും ഭാരിച്ച ചിലവ് വർഷങ്ങളോളം തുടരുവാൻ നഗരസഭയ്ക്ക് സാദ്ധ്യമല്ലാത്ത സ്ഥിതിയിലാണ് രോഗികൾക്ക് മാത്രമായി സൗജന്യ ഭക്ഷണം നിജപ്പെടുത്തിയത്. കൂട്ടിരിപ്പുകാർ ആവശ്യപ്പെട്ടാൽ നഗരസഭാ ജനകീയ ഭക്ഷണശാലയിൽ വിളമ്പുന്ന മികച്ച നിലവാരത്തിലും വളരെ കുറഞ്ഞ നിരക്കിലുമള്ള ഭക്ഷണം ലഭ്യമാക്കും.നഗരസഭാ കൗൺസിൽ ഒന്നിച്ച് എടുത്ത തീരുമാനമാണ് നടപ്പാക്കിയത്. ഒരു വിധ പരാതിക്കും ഇട നൽകാത്ത വിധമുള്ള കോവിഡ് പ്രതിരോധവും സൗജന്യ ചികിത്സാ സൗകര്യങ്ങളുമാണ് ജനറൽ ആശുപത്രിയിൽ പൂർണ്ണമായുo  നൽകപ്പെട്ടത്

സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ലക്ഷങ്ങൾ ഈടാക്കിയ ചികിത്സയാണ് സൗജന്യമായി ലഭ്യമാക്കപ്പെട്ടത്. പ്രാദേശിക വികസന പദ്ധതികൾ പോലും നിർത്തിവച്ചാണ് നഗരസഭ സൗജന്യ സേവനം നാളുകളോളം ഉറപ്പുവരുത്തിയത്. വസ്തുതകൾ മനസ്സിലാക്കാതെയാണ്  നഗരസഭയ്ക്കെതിരെ പ്രചാരണം നടത്തിയിരിക്കുന്നത്. കൂട്ടിരിപ്പുകാർക്ക് ഭക്ഷണം വിതരണം ചെയ്യുവാൻ എത് സന്നദ്ധ സംഘടന തയ്യാറായാലും അതിനെ സ്വാഗതം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു

Facebook Comments Box

By admin

Related Post