Wed. Apr 24th, 2024

15-18 വയസ്സുകാര്‍ക്ക്​ വാക്സിന്‍ ഇന്നു​ മുതല്‍

By admin Jan 3, 2022
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: 15 മു​ത​ല്‍ 18 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​ന്‍ വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ 12 ല​ക്ഷ​ത്തോ​ളം പേ​ര്‍ അ​ട​ക്കം 15.4 ല​ക്ഷം കു​ട്ടി​ക​ള്‍​ക്ക്​ വാ​ക്‌​സി​ന്‍ ന​ല്‍കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ, ഐ.​ടി.​ഐ, പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ര്‍​ഥി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. വാ​ക്സി​ന്‍ എ​ടു​ത്ത കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശേ​ഖ​രി​ക്കും. രാ​വി​ലെ ഒ​മ്ബ​തു​ മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​​ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. വാ​ക്‌​സി​നേ​ഷ​ന്​ ആ​ക്​​ഷ​ന്‍ പ്ലാ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും പ്ര​ത്യേ​ക വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ പി​ങ്ക് നി​റ​ത്തി​ലു​ള്ള ബോ​ര്‍ഡ് ഉ​ണ്ടാ​കും. മു​തി​ര്‍ന്ന​വ​രു​ടേ​തി​ന്​ നീ​ല നി​റ​വും. എ​ല്ലാ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും ഡോ​ക്ട​റു​ടെ സേ​വ​ന​മു​ണ്ടാ​കും.

ല​ഭ്യ​ത​യ​നു​സ​രി​ച്ച്‌ എ​ത്ര​യും വേ​ഗം കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​ട്ടി​ക​ള്‍​ക്ക്​ കോ​വാ​ക്സി​നാ​ണ്​ ന​ല്‍​കു​ന്ന​ത്. 65,000ത്തോ​ളം ഡോ​സ് കോ​വാ​ക്‌​സി​ന്‍ സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​ണ്. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം ഡോ​സ് കോ​വാ​ക്‌​സി​ന്‍ എ​ത്തി​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളും പൂ​ര്‍ണ തോ​തി​ല്‍ പ്ര​വ​ര്‍ത്തി​ക്കും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പൂ​ര്‍ണ സ​ഹ​ക​ര​ണം ഉ​റ​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

രാത്രി നിയന്ത്രണം തീര്‍ന്നു; തുടര്‍ തീരുമാനം അടുത്ത യോഗത്തില്‍

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ സം​സ്ഥാ​ന​ത്ത് ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന നാലു ദിവസത്തെ രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം അ​വ​സാ​നി​ച്ചു. ഒ​മി​ക്രോ​ണ്‍ പ്ര​തി​രോ​ധ​ത്തി​നായി​ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്ത​ണ​മോ എ​ന്ന കാ​ര്യം അ​ടു​ത്ത അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കും. ഈ ​ആ​ഴ്ച ത​ന്നെ അ​വ​ലോ​ക​ന​യോ​ഗം ചേ​രും.​ഒ​മി​ക്രോ​ണ്‍ മാ​ര​ക​ശേ​ഷി​യു​ള്ള വൈ​റ​സ് അ​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ സാ​മ്ബ​ത്തി​ക​സ്ഥി​തി ത​ക​ര്‍ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ്​ വി​ദ​ഗ്ധ അ​ഭി​പ്രാ​യം.

Facebook Comments Box

By admin

Related Post