ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ടിന്‌ ഇന്ന് 75–ാം പിറന്നാള്‍; പ്രത്യേക ആഘോഷങ്ങളില്ല

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കത്തോലിക്കാ മെത്രാന്‍സമിതി വൈസ് പ്രസിഡന്റും തലശേരി അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ടിന്‌ ബുധനാഴ്‌ച 75–ാം പിറന്നാള്‍. ആഘോഷങ്ങളില്ലാതെ . അതിരൂപതാ കേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
മാര്‍ ജോര്‍ജ്‌ ഞരളക്കാട്ടിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷവുമാണിത്‌. 1971 ഡിസംബര്‍ 20ന്‌ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. 2014 ഒക്ടോബര്‍ 30ന്‌ തലശേരി അതിരൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി.
1946 ജൂണ്‍ 23ന് കോതമംഗലം രൂപതയിലെ ആരക്കുഴയില്‍ ഞരളക്കാട്ട് വര്‍ക്കിയുടെയും- മേരിയുടെയും മകനായാണ്‌ ജനനം. 1960–ല്‍ വയനാട്ടിലെ നടവയലിലേക്ക്‌ കുടുംബം കുടിയേറി. നടവയല്‍ സെന്റ്‌ തോമസ് ഹൈസ്കൂളില്‍നിന്ന് എസ്‌എസ്‌എല്‍സി ജയിച്ചശേഷം തലശേരി സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ വൈ ദികപഠനത്തിന്‌ ചേര്‍ന്നു.
കണിച്ചാര്‍ ഇടവകയില്‍ സഹവികാരി, വയനാട്ടിലെ അരിഞ്ചേര്‍മല, കണിയാമ്ബറ്റ ഇടവകകളുടെ വികാരി, മാനന്തവാടി രൂപതയിലും സേവനംചെയ്തു. ഭദ്രാവതി രൂപതയുടെ ആദ്യത്തെ വികാരി ജനറാളും മാണ്ഡ്യ രൂപത പ്രഥമ മെത്രാനുമായി. കര്‍ഷകരുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സീറോ മലബാര്‍ മതബോധന കമീഷന്‍ ചെയര്‍മാന്‍, കെസിബിസി ഹെല്‍ത്ത് കമീഷന്‍ ചെയര്‍മാന്‍, കുന്നോത്ത് ഗുഡ്ഷെപ്പേഡ് സെമിനാരി കമീഷന്‍ ചെയര്‍മാന്‍, ദൈവവിളി കമീഷനംഗം, സീറോ മലബാര്‍ സ്ഥിരം സിനഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •