Thu. Apr 25th, 2024

കാറിനു മുകളില്‍ മരം വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു, ഭാര്യയും കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

By admin Jan 4, 2022 #news
Keralanewz.com

സകുടുംബം ബംഗളൂരുവിലേക്ക് കാറില്‍ പോകുമ്ബോഴാണ് അപകടമുണ്ടായത്. യാത്രാമധ്യേ കാര്‍ നിര്‍ത്തി സുരേഷ് ഇറങ്ങിയപ്പോള്‍ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

കാറിന് മുകളിലേക്ക് മരച്ചില്ലകള്‍ വീണെങ്കിലും ഭാര്യ രശ്മിയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു

പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ ഷിരാഡി ഘട്ടില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മരം വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയും പാവഞ്ചെയില്‍ താമസക്കാരനുമായ സുരേഷ് നവാഡ (43)യാണ് മരിച്ചത്. സുരേഷ് നവാഡയുടെ ഭാര്യ രശ്മി(42)യും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാവഞ്ചെയിലെ വീട്ടില്‍ നിന്ന് കുടുംബസമേതം ബംഗളൂരുവിലേക്ക് കാറില്‍ പോകുമ്ബോഴാണ് അപകടമുണ്ടായത്. ഷിരാഡി ഘട്ടിലെ അഡാഹോളിലെത്തിയപ്പോള്‍ ശബ്ദം കേട്ട് സുരേഷ് കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. കാറിന് മുകളിലേക്ക് മരച്ചില്ലകള്‍ വീണെങ്കിലും ഭാര്യ രശ്മിയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു

Facebook Comments Box

By admin

Related Post