Thu. Mar 28th, 2024

സ്വാതന്ത്രസമര സേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

By admin Jan 5, 2022 #news
Keralanewz.com

തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.

തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ കൗണ്‍സിലര്‍മാരില്‍ ഒരാളുമായിരുന്ന അയ്യപ്പന്‍ പിള്ളയ്ക്ക് 107 വയസ്സായിരുന്നു.1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോെ അന്ത്യം സംഭവിക്കുകയായിരുന്നു

Facebook Comments Box

By admin

Related Post