Sat. Apr 20th, 2024

മാര്‍ച്ച്‌ 31 കഴിഞ്ഞാല്‍ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10000 രൂപ പിഴ?

By admin Jan 5, 2022 #news
Keralanewz.com

പാന്‍ കാര്‍ഡ് (പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍) ആധാര്‍ കാര്‍ഡുമായി 2022 മാര്‍ച്ച്‌ 31-നകം ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം.

നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്രസര്‍ക്കാര്‍, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കില്‍ വ്യക്തികളുടെ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് മാത്രമല്ല, ഭാവിയില്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആയിരം രൂപ ഫീസ് കൂടി നല്‍കേണ്ടി വരും.

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്ത വ്യക്തികള്‍ മാര്‍ച്ച്‌ 31 ന് ശേഷം 1000 രൂപ ടിഡിഎസ് നല്‍കേണ്ടി വരും. അതിന് പുറമെ പതിനായിരം രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം പിഴയും നല്‍കേണ്ടി വരും. അതിനാല്‍ തന്നെ പണം നഷ്ടമാവാതിരിക്കാനും മനപ്രയാസവും അലച്ചിലുകളും ഒഴിവാക്കാനും എത്രയും വേഗം പാന്‍ കാര്‍ഡിനെ ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതം

Facebook Comments Box

By admin

Related Post