എരുമേലി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന ആരോപണത്തിൽ പോലീസുകാരന് സസ്പെൻഷൻ.
ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി എരുമേലി രാജാപ്പടി ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെയാണ് ജില്ലാ പോലീസ് മേധാവി ഡി.ശില്പ അന്വേഷണവിധേയമായി സസ്‌പെൻഡുചെയ്തത്.
ഉദ്യോഗസ്ഥൻ മദ്യപിച്ച് ട്രാഫിക് ഡ്യൂട്ടിക്കെത്തിയെന്നാണ് ആക്ഷേപം. സംഭവം നാട്ടിൽ ചർച്ചയായതോടെ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിനെ അന്വേഷണച്ചുമതല ഏല്പിക്കുകയും ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്‌പെൻഡു ചെയ്യുകയുമായിരുന്നു.
Facebook Comments Box