Sat. Apr 20th, 2024

കേരള കോൺഗ്രസ്സ് (എം) നെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുവാൻ ശ്രമിച്ചവർക്ക് തിരച്ചടി ലഭിച്ചു; ജോസ്.കെ.മാണി എം.പി കേരള കോൺഗ്രസ്സ് (എം) യൂണിറ്റ് സമ്മേളനത്തിന് പാലായിൽ തുടക്കമായി

By admin Jan 6, 2022 #news
Keralanewz.com

പാലാ: കെ.എം.മാണിയുടെ മരണശേഷം കേരള കോൺഗ്രസിൻ്റെ തകർച്ച സ്വപ്നം കണ്ട് ചവിട്ടി പുറത്താക്കിയവർക്ക് പാർട്ടി പ്രവർത്തകർ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി: പറഞ്ഞു

കേരള കോൺഗ്രസ് (എം) യൂണിറ്റ് സമ്മേളനത്തിനും. തെരഞ്ഞെടുപ്പിനും തുടക്കം കുറിച്ചു കൊണ്ട് പാലാ മുത്തോലിയിൽ നടന്ന സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

കേരള കോൺഗ്രസ് കുടുംബം ഇന്ന് എൽ.ഡി.എഫിൽ സന്തോഷത്തിലാണ് സംതൃപ്തരുമാണ്. എന്ന് അദ്ദേഹം പറഞ്ഞു .ജനപ്രതിനിധികൾ ഉൾപ്പെടെ യൂ ഡി.എഫ് അണികൾ കൂട്ടത്തോടെ പാർട്ടിയിലേക്ക് കടന്നു വരുകയാണ് എന്നും ജോസ്.കെ.മാണി പറഞ്ഞു.സമ്മേളനത്തിന് തുടക്കം കുറിച്ച് കുരുവിനാലിൽ പാതക ഉയർത്തി. ഉദ്ഘാടന സമ്മേളനത്തിൽ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു

തോമസ് ചാഴികാടൻ എം.പി, സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ.എ, ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, റൂബി ജോസ്, ടോബിൻ  കെ.അലക്സ്, ജി. രൺദീപ്, ഒ.ജെ.ജോസ്, ബിബിൻ മാനുവൽ, മാത്തുകുട്ടി മാത്യു, പി.അർ.ശശി, രാജൻ മുണ്ടമറ്റം, അനില മാത്തുക്കുട്ടി, ഒ.ജെ.ജോൺ, അവിനാശ് വലിയ മംഗലം, ബിനു അഗസ്ത്യൻ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post

You Missed