ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക് ഗുജറാത്ത് സ്വദേശിനിയായ 18കാരിയാണ് റെക്കോര്‍ഡിന് ഉടമ;വീഡിയോ

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •  

എക്കാലത്തേയും ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്. ഗുജറാത്ത് സ്വദേശിനിയായ 18കാരിയാണ് റെക്കോര്‍ഡിന് ഉടമ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.ഇന്ത്യക്കാരിയായ നീലാന്‍ഷി പട്ടേല്‍ ആണ് ഈ റെക്കോര്‍ഡിന് ഉടമ. അവിശ്വസനീയമായ റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയും സ്ഥാനം പിടിച്ചത്.18 കാരിയായ നീലാന്‍ഷി ഗുജറാത്ത് സ്വദേശിനിയാണ്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് 2018 നവംബറിലാണ് നിലാന്‍ഷിയുടെ പേരിലാകുന്നത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി ആ റെക്കോര്‍ഡ! ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി.2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക് തുടരാനാകില്ല. എന്നാല്‍ ഏക്കാലത്തേയും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് നിലാന്‍ഷിയുടെ പേരിലാണ്.ആറാമത്തെ വയസ്സിലാണ് അവസാനമായി നീലാന്‍ഷിയുടെ മുടി വെട്ടിച്ചത്. അന്ന് സലൂണില്‍ നിന്ന് പ്രതീക്ഷിച്ചതു പോലെയുള്ള ഹെയര്‍കട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അമ്മ ഉണ്ടാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും ഇതിന്റെ കൂട്ട് രഹസ്യമാണെന്നും നിലാന്‍ഷി പറഞ്ഞു

 Save as PDF

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •