Thu. Apr 25th, 2024

ചരിത്രത്തിലാദ്യം: പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി

By admin Jan 7, 2022 #news
Keralanewz.com

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിയെ നിയമിച്ചു. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് ജഡ്ജിയായി ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചത്.

ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദം നേടിയ ആയിഷ മാലിക് 2012ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.

ലാഹോര്‍ ഹൈക്കോടതിയിലെ ഏക വനിതാ ജഡ്ജിയും ഇവരായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വെളിപ്പെടുത്തല്‍, കരിമ്ബ് കര്‍ഷകര്‍ക്ക് പണം നല്‍കല്‍ തുടങ്ങി നിരവധി സുപ്രധാന ഭരണഘടനാ വിഷയങ്ങളില്‍ തീരുമാനമെടുത്തും ആയിഷയാണ്. അതേസമയം, പുതിയ നിയമനത്തില്‍ ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്

Facebook Comments Box

By admin

Related Post