Thu. Apr 25th, 2024

ജൂൺ 28ന് കരിദിനം; ആഗസ്റ്റ് ആദ്യ വാരം മുതൽ അനിശ്ചിതകാല സമരം; രാജ്യത്ത് ചരക്ക് വാഹനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്

By admin Jun 23, 2021 #news
Keralanewz.com

ചരക്ക് വാഹനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്. ആഗസ്റ്റ് ആദ്യ വാരം മുതൽ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങൾ സർവ്വീസ് നിർത്തി വച്ച് സമരം തുടങ്ങാനാണ് തീരുമാനം.
ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക, ചരക്ക് വാഹന മേഖലക്ക് ആറ് മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക , ഇ വേ ബിൽ കാലാവധി മുമ്പുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയിൽ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങൾക്ക് സംസ്ഥാന തലത്തിൽ ഏകീകൃത വാടക നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകുക, ദേശീയ പാതകളിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങൾ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരത്തിന് ഒരുങ്ങുന്നത്. പ്രതിഷേധ സൂചകമായി ജൂൺ 28ന് കരിദിനം ആചരിക്കും.

കേന്ദ്ര സംസഥാന സർക്കാരുകൾക്ക് വീണ്ടും നിവേദനം നൽകും. ചരക്ക് മേഖലയുടെ ആവശ്യങ്ങളോട് സർക്കാർ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് നാഷണൽ കോ ഓർഡിനേറ്റർ
ലോറി ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിഷാജു അൽമന പറഞ്ഞു. ഇന്ത്യയിലെ എല്ലാ ചരക്ക് വാഹന സംഘടനകളും ഈ സമരത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post