പ്രവാസി കേരള കോൺഗ്രസ് (എം ) സൗദി അറേബ്യയുടെ, ശ്രീ സി.എഫ് തോമസ് അനുസ്മരണവും, നാഷണൽ കൗൺസിൽ മീറ്റിങ്ങും നവംബർ 6-ാം തിയതി വെള്ളിയാഴ്ച നടത്തപ്പെട്ടു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിയാദ് : മുതിർന്ന അംഗം, ശ്രീ ബെന്നി തടത്തിൽ അതിരമ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന്  നിരവധി അംഗങ്ങൾ പങ്കെടുത്തു. നിലവിലെ നാഷണൽ കോഓഡിനേറ്റർ, ശ്രീ ഷിജോ മുളയാനിക്കൽ സ്വാഗതം ആശംസിച്ചു. ശ്രീ ബെന്നി തടത്തിൽ, സിഫ് തോമസ് അനുസ്മരണം നടത്തി. തുടർന്ന് ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും, പാർട്ടി ചെയർമാൻ  ശ്രീ ജോസ് കെ മാണിക്ക് യോഗം ഐക്യധാര്ട്യം പ്രഖ്യാപിക്കുകയും ചെയ്തു .അതിനു ശേഷം ബെന്നി തടത്തിൽ മോഡറേറ്റർ ആയി നടന്ന തിരഞ്ഞെടുപ്പിൽ  ശ്രീ ഷിജോ മുളയാനിക്കൽ അരീക്കരയെ പുതിയ പ്രസിഡന്റ്‌ ആയും ,പ്രദീപ് ജോസഫ് (സെക്രട്ടറി )മുഹമ്മദ് നൗഫൽ (ട്രെഷറർ)ബോണി ജോയി (വൈസ് പ്രസിഡന്റ് )സോമി എബ്രഹാം (ജോയിന്റ് സെക്രട്ടറി )ലിജോ ജോർജ് (PRO&Media )ജസ്റ്റിൻ ജോൺ (നാഷണൽ കോഓർഡിനേറ്റർ ) എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു,രക്ഷാധികാരി ആയി ശ്രീ മാത്യു ഐകരോത്ത്‌ ,വിവിധ മേഖലകളിലെ പ്രവർത്തനം ഏകോകിപ്പിക്കുന്നത്തിന് റീജിയണൽ കോഓർഡിനേറ്റർ മാരായി  ജിത്തു ജോസ് ,റോബിൻ ജോസഫ് (റിയാദ് )അജോഷ് ജോണി (ദമ്മാം )ജോസഫ് തോമസ് (അൽ ഹസ ),ജോബി തോമസ് (ജിസാൻ )റോബിൻ സെബാസ്റ്റ്യൻ (തബൂക്ക് )ആൽബിൻ ജോൺ (ജിദ്ദ )പുതിയ കമ്മിറ്റി, ചെയർമാന്റെ അംഗീകാരത്തോടെ ചാർജ് എടുക്കുകയും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ സജീവമായി  പ്രവർത്തിക്കുവാനും തീരുമാനിച്ചു.  സെക്രട്ടറി പ്രദീപ് ജോസഫ് യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •