കാജളും ഭര്‍ത്താവും ഹണിമൂണ്‍ അടിച്ചു പൊളിക്കുന്നു, കിടപ്പുമുറിയില്‍ നിന്നുള്ള ചിത്രം ഉള്‍പ്പടെ പങ്കുവച്ച് താരദമ്പതികള്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുറാക്കയില്‍ കാജള്‍ അഗര്‍വാളും ഗൗതം കിച്‌ലുവും ഹണിമൂണ്‍ ആഘോഷത്തിന്റെ തിരക്കിലാണ്. നേരത്തെ ബീച്ചിന്റെ പശ്ചാത്തലത്തില്‍ ചുവന്ന വസ്ത്രം ധരിച്ച് വളരെ അധികം സെക്‌സിയായ ഹണിമൂണ്‍ ചിത്രങ്ങള്‍ കാജള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഹണിമൂണിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ് താരം.

നീല നിറത്തിലുള്ള വേഷത്തില്‍ അതി സുന്ദരിയായി കാജളിനെ കാണാന്‍ കഴിയുന്നു. ഓരോ ചിത്രത്തിലും ഇരുവരുടെയും പ്രണയവും പ്രേക്ഷകര്‍ അറിയുന്നുണ്ട്. ആരാധകര്‍ക്ക് ഏറ്റവും കൗതുകം ഉളവാക്കിയത് ഹണിമൂണ്‍ ആഘോഷിക്കുന്ന താരദമ്പതികളുടെ കിടപ്പുമുറിയില്‍ നിന്നുള്ള ചിത്രങ്ങളാണ്

മനസ്സ് ഇപ്പോള്‍ വല്ലാത്തൊരു സ്വാതന്ത്രവും സന്തോഷവും അനുഭവിയ്ക്കുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കാജള്‍ അഗര്‍വാള്‍ പറഞ്ഞിരിയ്ക്കുന്നത്. ഹണിമൂണിലാണെങ്കിലും യോഗ പോലുള്ള തന്റെ ദിനചര്യത്തിലൊന്നും താരം മാറ്റം വരുത്തിയിട്ടില്ല. യോഗ ചെയ്യുന്ന ചിത്രവും കാജള്‍ ആരാധകരുമായി പങ്കുവച്ചു.

ഒക്ടോബര്‍ 30 നാണ് കാജള്‍ അഗര്‍വാളിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം നടന്നത്. മുംബൈയില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മുംബൈ ബേസ്ഡ് ബിസിനസ്സുകാരനാണ് ഗൗതം. വിവാഹത്തിന്റെ ചിത്രങ്ങളും അപ്പപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരില്‍ എത്തുന്നുണ്ടായിരുന്നു.

വിവാഹ ശേഷവും അഭിനയം തുടരുമെന്ന് നേരത്തെ തന്നെ കാജള്‍ വ്യക്തമാക്കിയതാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹേ സിനാമിക എന്ന ചിത്രത്തിലാവും വിവാഹ ശേഷം കാജള്‍ ആദ്യം അഭിനയിക്കുന്നത്. കമല്‍ ഹസന്‍ നായകനാകുന്ന ഇന്ത്യന്‍ ടു ആണ് കാജള്‍ ഏറ്റെടുത്തിരിയ്ക്കുന്ന മറ്റൊരു ചിത്രം

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •