Fri. Apr 19th, 2024

കോവിഡ് വ്യാപനം രൂക്ഷമായ സഹാഹര്യത്തില്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനം വീണ്ടും ഓണ്‍ലൈനിലേയ്ക്ക്

By admin Jan 12, 2022 #news
Keralanewz.com

നിലവില്‍ ഏതാനം ന്യായാധിപന്മാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. മാത്രമല്ല കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം പടരുന്നത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ മാതൃകയില്‍ പ്രവര്‍ത്തനം മാറ്റാന്‍ തീരുമാനിച്ചത്

കൊ ച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതിയുടെ പ്രവര്‍ത്തനം വീണ്ടും ഓണ്‍ലൈനിലേക്കു മാറുന്നു.

വീഡിയോ കോണ്‍ഫറെന്‍സിങ് മുഖേന ഇനി മുതല്‍ സിറ്റിങ് നടത്താന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍, കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിലവില്‍ ഏതാനം ന്യായാധിപന്മാര്‍ ചികിത്സയിലാണ്. കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം പടരുന്നത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ മാതൃകയില്‍ പ്രവര്‍ത്തനം മാറ്റാന്‍ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവില്‍ ഓണ്‍ലൈനിലാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചക്കിടെ കോവിഡ് കേസുകളില്‍ 100 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പൊതുപരിപാടികളും അന്തര്‍സംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Facebook Comments Box

By admin

Related Post