പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പടക്കം പൊട്ടിക്കരുതെന്നും ദീപാവലി “ലളിതമായ ദീപാലങ്കാരങ്ങളും മധുരപലഹാരങ്ങളും”കൊണ്ട് ആഘോഷിക്കണമെന്നു കോഹ്ലി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ ശ്രദ്ധേയമായത്. പടക്കം പൊട്ടിക്കരുതെന്ന അഭ്യര്‍ഥനയാണ് വീഡിയോ സന്ദേശത്തിലൂടെ ആരാധകര്‍ക്ക് കോഹ്ലി കൈമാറിയത്.

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പടക്കം പൊട്ടിക്കരുതെന്നും ദീപാവലി “ലളിതമായ ദീപാലങ്കാരങ്ങളും മധുരപലഹാരങ്ങളും”കൊണ്ട് ആഘോഷിക്കണമെന്നു വീഡിയോയില്‍ കോഹ്ലി പറയുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് വിരാട് കോഹ്ലി. “നിങ്ങള്‍ക്കും കുടുംബത്തിനും വളരെ സന്തോഷകരമായ ദീപാവലി ആശംസകള്‍. ഈ ദീപാവലിക്ക് സമാധാനവും സമൃദ്ധിയും സന്തോഷവുംകൊണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പടക്കം പൊട്ടിക്കരുത്, ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീട്ടില്‍ ലളിതമായ പമൊരുക്കിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഈ ദീപാവലി ആഘോഷിക്കണം, ‘കോഹ്‌ലി വീഡിയോയില്‍ പറഞ്ഞു. കോഹ്ലിയുടെ ജന്മനാടായ ഡല്‍ഹിയിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇത്തവണ ദീപാവലി ദിനതതില്‍ പടക്കം പൊട്ടിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •