Fri. Mar 29th, 2024

മെറ്റൽ ഇൻഡസ്ടീസ് ചെയർമാൻ അഡ്വ. ഫ്രാൻസീസ് തോമസിന് ജനാധിപത്യ കേരളാ കോൺഗ്രസ് സ്വീകരണം നൽകി

By admin Jan 13, 2022 #news
Keralanewz.com

കടുത്തുരുത്തി: മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനായി ചാർജെടുത്ത ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫ്രാൻസീസ് തോമസിന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ സന്തോഷ് കുഴിവേലി അദ്‌ദേഹത്തെ റോസാ പൂവ് നൽകി സ്വീകരിച്ചു.

ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് സ്വീകരണ യോഗം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റ്യൻ ചിറയിൽ, സി.കെ ബാബു ചിത്രാഞ്ജലി, അനിൽ കാട്ടാത്തു വാലയിൽ , വിധുബേബി കാഞ്ഞിരകുഴുപ്പിൽ , സന്ദീപ് മങ്ങാട്, തോമസ് പോൾ കുഴി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ മെറ്റൽ ഇൻഡസ്ടീസ് കോർപറേഷൻ ചെയർമാൻ ഫ്രാൻസിസ് തോമസിനെ റോസാ പൂവ് നൽകി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി സ്വീകരിക്കുന്നു. സമീപം ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജും, നിയോജക മണ്ഡലം ഭാരവാഹികളും

Facebook Comments Box

By admin

Related Post