Fri. Apr 19th, 2024

ഇടതുപക്ഷത്തിൻ്റെ നേത്യത്വത്തിൽ പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കും; ജോസ് കെ മാണി എം.പി

By admin Jan 13, 2022 #news
Keralanewz.com

കോട്ടയം: രണ്ടു വർഷത്തിനു ശേഷം രാജ്യത്ത് നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ അധികാരത്തിലെത്തുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി

സി പി എം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡൽ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. കേരള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ടു കൊണ്ടാണ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്

നാലു പതിറ്റാണ്ടിന് ശേഷം കേരളത്തിൽ തുടർ ഭരണം കിട്ടിയെങ്കിൽ ഇടത് പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ല. കോൺഗ്രസിന് രാജ്യത്തെ നയിക്കാൻ കഴിയില്ല. മോദി സർക്കാരിന് മുന്നിൽ കോൺഗ്രസ് ദുർബലമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

കേന്ദ്രം നടത്തുന്നത് ബുൾഡോസർ ഭരണമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സം സ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നു. സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം പിടിമുറുക്കുന്നു. കൃഷി ഒരു സംസ്ഥാന വിഷയമാണ്. എന്നാൽ കേന്ദ്രം കാർഷിക മേഖലയിൽ തെറ്റായ നിയമനിർമ്മാണങ്ങൾ നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്നു.

വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണത്തിനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്.പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു. വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും സ്വകാര്യ മേഖലക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നത് ശതകോടീശ്വരൻമാർക്ക് വേണ്ടിയാണ്. സംസ്ഥാനങ്ങളെ തങ്ങളുടെ കാൽകീഴിൽ അടിയറവ് പറയിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ബി ജെ പി പറയുന്നത് അനുസരിക്കാത്ത സം സ്ഥാന സർക്കാരുകളെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഫിസിക്കൽ ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

കേരളം കാഴ്ചവയ്ക്കുന്ന ബദൽ രാജ്യം ഉറ്റുനോക്കുകയാണ്.
കോവിഡ് കാലത്ത് കേരളത്തിൽ ആരും പട്ടിണി കിടന്നില്ല. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം കൊടുത്തു സംരക്ഷിച്ചeപ്പാൾ രാജ്യ തലസ്ഥാനത്ത് അവർ മരിച്ചുവീണു.കേന്ദ്രം വിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കേരളം വാങ്ങി.കേന്ദ്രം വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ സ്വകാര്യ മുതലാളിമാർക്ക് കാഴ്ചവച്ചപ്പോൾ കേരളം പൊതു വിദ്യാഭ്യാസ മേഖലയെയും ആരോഗ്യ മേഖലയെയും ശക്തിപ്പെടുത്തി. കേരളത്തിൻെറ പാസ് വേഡ് ക്യഷി ആണെന്നും റബർ ഉൾപെടെയുള്ള കർഷിക വിളകളെ സംരക്ഷിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post