Fri. Mar 29th, 2024

പ്രവാസി കേരളാ കോൺഗ്രസ് ( എം ) ഓസ്ട്രിയ നേതാവും , പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററും , ലോക കേരളാ സഭാംഗവും ആയ ജോസ് മാത്യു പനച്ചിക്കല്‍ (62)നിര്യാതനായി

By admin Jan 13, 2022 #obituary
Keralanewz.com

കൊച്ചി :  പ്രവാസി കേരളാ കോൺഗ്രസ് ( എം ) ഓസ്ട്രിയ നേതാവും , പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററും , ലോക കേരളാ സഭാംഗവും ആയ ജോസ് മാത്യു പനച്ചിക്കല്‍ (62)  നിര്യാതനായി കൂത്താട്ടുകുളത്തെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ജോസ് മാത്യുവിനെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു മൃതശരീരം ദേവമാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ. സൂക്ഷിച്ചിരിക്കുകയാണ്

സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്ന അദ്ദേഹം ലോക കേരള സഭാംഗമായിരുന്നു. പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. അടുത്ത മാസം ഓസ്ട്രിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം. 2 മക്കളുണ്ട് . ഇരുവരും ഓസ്ട്രിയയിലാണ്.

Facebook Comments Box

By admin

Related Post