Wed. Apr 24th, 2024

പാലാ ബൈപാസ്: സിവിൽ സ്റ്റേഷന് എതിർവശം നാലുവരിപാതയായി നിർമ്മിക്കണം; പാസഞ്ചേഴ്സ് അസോസിയേഷൻ

By admin Jan 14, 2022 #news
Keralanewz.com

പാലാ:  പാലാ കെ.എം.മാണി ടൗൺ ബൈപാസിൽ സിവിൽ സ്റ്റേഷന് എതിർവശo നിർമ്മാണം അവശേഷിക്കുന്ന 80 മീറ്റർ ഭാഗത്ത് റോഡ് അപകടരഹിതമാക്കുവാനും ഗതാഗതാഗത തടസ്സo ഒഴിവാക്കുവാനും ഡിവൈഡർ കൂടി ഉൾപ്പെടുത്തി രൂപ കല്പന നടത്തി വേണം നിർമ്മാണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പി.ഡബ്ല്യു .ഡി നിരത്ത് വിഭാഗം അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.ഒന്നാംഘട്ട കിഴ തടിയൂർ ബൈപാസിലും, ളാലം പാലം ഭാഗത്തും, കൊട്ടാരമറ്റത്തും ഡിവൈഡർ സ്ഥാപിച്ചത് ഈ ഭാഗം അപകടരഹിതമാക്കുവാൻ സഹായകരമായി എന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഡി വൈഡറിൽ മനോഹാരിതയുള്ള വിളക്ക് കാലുകളും കൂടി ഉൾപ്പെടുത്തപ്പെടണം

വളരെ ഉയരത്തിൽ നിന്നും സിവിൽ സ്റ്റേഷൻ ജംഗ്ഷനിലേക്ക് അതിവേഗം വാഹനങ്ങൾ എത്തുവാനും വളരെ വിസ്തൃത മായ ടാറിംഗ് ഏരിയായിൽ നിന്നും ഉയർന്ന അളവിൽ മഴവെള്ളം രാമപുരം റോഡിലേക്ക് ഒഴുകി എത്തി മഴക്കാലത്ത് റോഡ് തകരാനിടയാകുന്ന സാഹചര്യം ഒഴിവാക്കി ഓട നിർമ്മാണവും ഓവർ ഹെഡ് ദിശാബോർഡും ഉൾപ്പെടുത്തി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ്റെ സൗന്ദര്യവൽക്കരണവും കൂടി കണക്കാക്കി വേണം എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഈ ഭാഗത്തെ നിർമ്മാണത്തിന് 110 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്

Facebook Comments Box

By admin

Related Post